Latest News

ഇവന്റെ മുഖമൊന്ന് ആലോചിച്ച് നോക്കിക്കേ, പ്രേതമായി വന്നാല്‍ പേടിച്ച് ചാവില്ലേയെന്ന് സൗബിന്‍; അത് ബോഡിഷെയ്മിങോ ആക്ഷേപമോ ആയി കാണാനാവില്ലെന്ന് പ്രതികരിച്ച് അബിനും; മമ്മൂട്ടിയുടെ വെളുത്ത പഞ്ചാരയ്ക്ക് പിന്നാലെ സൗബിന്റെ ബോഡി ഷെയ്മിങ് പരാമര്‍ശവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
ഇവന്റെ മുഖമൊന്ന് ആലോചിച്ച് നോക്കിക്കേ, പ്രേതമായി വന്നാല്‍ പേടിച്ച് ചാവില്ലേയെന്ന് സൗബിന്‍; അത് ബോഡിഷെയ്മിങോ ആക്ഷേപമോ ആയി കാണാനാവില്ലെന്ന് പ്രതികരിച്ച് അബിനും; മമ്മൂട്ടിയുടെ വെളുത്ത പഞ്ചാരയ്ക്ക് പിന്നാലെ സൗബിന്റെ ബോഡി ഷെയ്മിങ് പരാമര്‍ശവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.വെളുത്ത പഞ്ചസാര, കറുത്ത ശര്‍ക്കര പ്രയോഗമാണ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.പരിപാടിക്കിടെ നടന്‍ മമ്മൂട്ടി പറഞ്ഞ ' തമാശ' യാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് ' മമ്മൂട്ടി ചക്കരയാണെന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ' എന്ന് ഒരാള്‍ ചോദിക്കുന്നു. മമ്മൂക്ക ചക്കരയാണെന്ന് നടി പറയുന്നു. ഇതിനോടുളള മമ്മൂട്ടിയുടെ പ്രതികരണമാണ് വിവാദമാകുന്നത്.

നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയേന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാമോ? എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി പ്രതികരിച്ചത്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗബിന്‍ നടത്തിയ പരാമര്‍ശവും ബോഡി ഷെയ്മിങ് ആണെന്ന തലത്തിലേക്ക് ചര്‍ച്ചകള്‍ ചൂട് പിടിച്ചത്.

രോമാഞ്ചം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിനേതാക്കളെല്ലാം ഒത്തുകൂടിയ  ചാനലിന്റെ് അഭിമുഖത്തിനിടയാണ് സൗബിന്റെ ബോഡി ഷെയ്മിങ് പരാമര്‍ശം സംഭവിച്ചത്. സിനിമ ഹൊറര്‍ അല്ല കേട്ടോ, ഇവന്റെ മുഖമൊന്ന് നോക്കിക്കേ, ഇവന്‍ പ്രേതമായി വന്നാല്‍ പേടിച്ച് ചാവില്ലേ എന്നാണ് അബിന്‍ ബിനോയ്ക്ക് എതിരെ അഭിമുഖത്തിനിടയില്‍ സൗബിന്‍ പറയുക ചെയ്തത്. കൊക്ക് എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ ഒതളങ് തുരുത്ത് സീരിസിലെ നത്ത് എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ നിരവധി ചിത്രങ്ങളില്‍ അബിന്‍ അഭിനയിച്ചിരുന്നു.

ഈ ദൃശ്യം പ്രചരിച്ചതോടെ സൗബിന് എതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.സൗബിന് എന്തിനാണ് കളിയാക്കുന്നതെന്നും, അബിന്റെ മുഖത്തില്‍ സൗബിന്‍ കാണുന്ന കുഴപ്പമെന്താണ്, കറുപ്പ് നിറമാണോ പ്രശ്നം എന്നൊക്കെയാണ് സാമൂഹ്യമാധ്യമങ്ങള്‍ ചോദിക്കുന്നത്. 

എന്നാല്‍ ഈ പരാമര്‍ശം ചര്‍ച്ചയ്ക്ക് വഴി തെളിച്ചതോടെ 
പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അബിന്‍ ബിനോ.
സൗബിന്‍ ഇക്കയ്ക്ക് എന്നോടായിരുന്നു കൂടുതല്‍ അടുപ്പം. സിനിമ കണ്ടവര്‍ക്ക് അറിയാം ഞാനും സൗബിന്‍ ഇക്കയും തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ട് അത് ജീവിതത്തിലുമുണ്ട്.' ആ അടുപ്പത്തിന്റെ പേരിലാണ് ഇന്റര്‍വ്യൂവില്‍ സൗബിന്‍ ഇക്ക അങ്ങനെ പറഞ്ഞത്. ഞങ്ങള്‍ എല്ലാരും തമ്മില്‍ തമ്മില്‍ പ്രേതം എന്ന് വിളിക്കാറുണ്ട്.'

ആ വീഡിയോയില്‍, ഇതില്‍ ലുക്ക് വച്ചിട്ട് സിനിമയില്‍ ആരായിരിക്കും പ്രേതമെന്ന് ഇക്ക ചോദിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു. ആ ചിരിയിലാണ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഞാനാണ് പ്രേതമെന്ന് പറഞ്ഞത്. അതിനെ ബോഡി ഷെയ്മിങ്ങോ ആക്ഷേപമോ ആയി കാണാന്‍ പറ്റില്ലെന്നാണ് നടന്‍ പ്രതികരിച്ചത്.

മുന്‍പ് ' 2018' എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെക്കുറിച്ച് മമ്മൂട്ടി നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുളളൂ, ബുദ്ധിയുണ്ട് എന്നാണ് താരം പറഞ്ഞത്. മമ്മൂട്ടി ബോഡി ഷെയിമിംഗ് ആണ് നടത്തിയതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതോടെ താരം ഖേദം പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയേയും സൗബിനെയും പോലെയുളളവര്‍ പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും തങ്ങള്‍ പറഞ്ഞത് മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടും വേദനയുണ്ടാകുമെന്നും ഓര്‍ക്കണമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.   

saubin shahir body shaming abin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES