മഞ്ജുവിന് പിന്നാലെ ബിഎംഡബ്ലുവിന്റെ ആഡംബര ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് സൗബിനും. കുടുംബത്തോടൊപ്പം പുതിയ ബൈക്ക് സ്വന്തമാക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബി എം ഡബ്ല്യൂ ജി എസ് ട്രോഫി എഡിഷന്‍ ആര്‍1250 ജിഎസ് ആണ് സൗബിന്‍ സ്വന്തമാക്കിയത്.
മഞജു വാര്യര്‍ റൈഡിനായി തിരഞ്ഞെടുത്തത് ഇതേ ബൈക്കായിരുന്നു. മകന്‍ ഒര്‍ഹാനും ഭാര്യ ജാമിയയ്ക്കുമൊപ്പമാണ് സൗബിനെത്തിയത്. ബൈക്കില്‍ ഇരുന്ന് താരം റൈഡ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
രോമാഞ്ചം ആണ് സൗബിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. രണ്ടര കോടിയില്‍ നിര്‍മിച്ച ചിത്രം 50 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള വെള്ളരി പട്ടണമാണ് സൗബിന്റെ പുതിയ ചിത്രം. മാര്‍ച്ച് 24ന് ചിത്രം റിലീസിനെത്തും. മഹേഷ് വെട്ടിയാരാണ് ചിത്രത്തിന്റെ സംവിധാനം. വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലൈവിലും സൗബിന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
രോമാഞ്ചത്തിലെ സഹതാരമായിരുന്ന അര്‍ജുന്‍ അശോകനും കഴിഞ്ഞ ദിവസം മിനി കൂപ്പര്‍ എസ് JCW പതിപ്പ് വീട്ടിലെത്തിച്ചിരുന്നു. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സൗബിന്‍ ബൈക്കിന്റെ ഡെലിവറി എടുത്തത്.ഏകദേശം 23.10 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില വരുന്ന പ്രീമിയം അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളാണിത്.