Latest News

മലയാളത്തിലെ രണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സ്‌റ്റേജ് ഷോകളിലെ ലഹരി ഉപയോഗം കണ്ടെത്തി എക്‌സൈസ്

Malayalilife
 മലയാളത്തിലെ രണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സ്‌റ്റേജ് ഷോകളിലെ ലഹരി ഉപയോഗം കണ്ടെത്തി എക്‌സൈസ്

മലയാള സംഗീത ലോകത്തെ നവ തരംഗമായ ചില ഗായകര്‍ ലഹരിയുടെ സ്ഥിരം ഉപയോക്താക്കള്‍ എന്ന നിഗമനത്തിലേക്ക് എക്സൈസ്. മലയാള സിനിമയിലെ പിന്നണി ഗായികയും 2 ഗായകരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. 

പരിപാടികളില്‍ എത്തിയശേഷം ലഹരി ഉപയോഗിച്ച് പലര്‍ക്കും പാടാന്‍ കഴിയാത്ത സ്ഥിതിയാണ്. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗമാണ് ഇതിന് കാരണം. പത്തിലധികം ന്യൂജന്‍ ഗായകരെ നിരീക്ഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു. അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ ഉണ്ടാവുമെന്നാണ് വിവരം. പരിപാടികളുടെ മറവില്‍ ലഹരി ഉപയോഗം നടത്തുന്നു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. ആവശ്യമെങ്കില്‍ മുടിയുടെ സാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധിക്കുമെന്നും എക്സൈസ് അറിയിച്ചു. 

കഴിഞ്ഞമാസം നടത്തിയ പരിശോധനയുടെ പിന്നാലെയാണ് സിനിമാമേഖലയിലെ കൂടുതല്‍ ലഹരി ബന്ധങ്ങള്‍ എക്‌സൈസ് കണ്ടെത്തിയത്. യുവ നടന്മാരില്‍ പ്രമുഖരായ ഒരാളുടെ വാഹനത്തില്‍ നിന്ന് ലഹരി ഉപയോഗത്തിന്റെ തെളിവുകളും എക്‌സൈസിന് കിട്ടി. നിലവില്‍ പത്തിലധികം ഗായകരാണ് എക്‌സൈസ് നിരീക്ഷണത്തിലുള്ളത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇത്തരം നിരീക്ഷണമുള്ളത്. സിനിമാ സെറ്റുകളിലും പോലീസ് രഹസ്യാന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണം സിനിമ മേഖലയിലെ പാട്ടുകാരിലേക്കും കേന്ദ്രീകരിക്കുന്നത്. ഒരു പിന്നണി ഗായിക സ്ഥിരമായി സ്റ്റേജ് ഷോകള്‍ക്ക് മുന്‍പ് ലഹരി ഉപയോഗിക്കുന്നതായി ആണ് എക്‌സൈസിന് വിവരം ലഭിച്ചത്. 

പിന്നണി ഗായകരില്‍ 2 യുവ ഗായകരും നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ് ആണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മട്ടാഞ്ചേരി മാഫിയയുമായി ബന്ധമുള്ളവര്‍ എല്ലാം നിരീക്ഷണത്തിലാണ്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ് എന്നും എക്‌സൈസ് വ്യക്തമാക്കുന്നു. സിനിമ മേഖലയില്‍ ഒരു യുവനായക നടന്റെ വാഹനത്തില്‍ നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളും എക്‌സൈസിന് ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ന്യൂജെന്‍ സിനിമാ സെറ്റുകളിലും ലഹരി സജീവമാണെന്നാണ് ഉയരുന്ന ആക്ഷേപം. പല സിനിമകള്‍ക്കും ലഹരി മാഫിയ ഫണ്ട് ചെയ്യുന്നുവെന്നും ആരോപണമുണ്ട്. 

ഇവരെ ചോദ്യം ചെയ്യുന്നതിനും, കൂടുതല്‍ പരിശോധനകള്‍ക്കും അനുമതി ലഭിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കും. കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും ഇത്തരക്കാരെ ചോദ്യം ചെയ്യുമ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നുവെന്നാണ് വസ്തുത. എവിടെയാണ് ലഹരിയുള്ളതെന്ന് എക്സൈസുകാര്‍ക്ക് അറിയാം. 

ബിജെപി ഘടകകക്ഷിയായതു കൊണ്ട് സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായി. കുട്ടനാട്ടെ ലഹരി കേസുമായി ബന്ധപ്പെടുത്തി കളിയാക്കല്‍ എത്തി. എന്നാല്‍ ധീരമായ നിലപാട് വിഷ്ണുപുരം എടുത്തു. തെളിവുകള്‍ പുറത്തു വിട്ടു. മകനെ ശിക്ഷിക്കാനും ആവശ്യപ്പെട്ടു. ഇതോടെ ആ അറസ്റ്റ് വെറുതെയായെന്ന് വിലയിരുത്തിയ രാഷ്ട്രീയ നേതാക്കളും കേരളത്തിലുണ്ട്. ഏതായാലും ലഹരി ഉപയോഗിക്കുന്ന മക്കളെ സംരക്ഷിക്കാതെ വിഷ്ണുപുരത്തെ പോലെ ധീരമായ നിലപാട് എല്ലാവരും എടുക്കണമെന്നതാണ് കേരളീയ പൊതു സമൂഹം നിലവില്‍ ആവശ്യപ്പെടുന്നത്.
 

singers drug usehtm excise

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES