സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 'അയല്‍വാശി' ഏപ്രില്‍ 21ന് തീയേറ്ററുകളില്‍ എത്തും. തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരന്‍ മുഹ്‌സിന്‍ പെരാരി സഹനിര്‍മ്മാതാവുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുഹ്സിന്റെ സഹോദരനും പൃഥ്വിരാജ് സുകുമാരന്റെ സഹ സംവിധായകനുമായ ഇര്‍ഷാദ് പെരാരി ആദ്യമായി രചനയും, സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് അയല്‍വാശി. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
നിഖില വിമല്‍, ലിജോ മോള്‍, ബിനു പപ്പു, നെസ്ലിന്‍, ഗോകുലന്‍, കോട്ടയം നസീര്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹകന്‍ - സജിത് പുരുഷന്‍, സംഗീതം - ജെയ്ക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - സുധാര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈനര്‍ - ബാദുഷ എന്‍ എം, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം - മഷര്‍ ഹംസ, അസോസിയേറ്റ് ഡയറക്‌റ്റേര്‍സ് - നഹാസ് നസാര്‍, ഓസ്റ്റിന്‍ ഡോണ്‍, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍സ് - യെല്ലോടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് - സെബാന്‍ ഒബ്‌സ്‌ക്യൂറ, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ