Latest News

  വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന ഓര്‍ഹാന്റ ചിത്രം ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി;  മകന്‍ ഭാഗ്യമുള്ള കുട്ടിയാണെന്ന് കുറിച്ച് ചിത്രം പങ്ക് വച്ച്‌ സൗബിന്‍

Malayalilife
   വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന ഓര്‍ഹാന്റ ചിത്രം ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി;  മകന്‍ ഭാഗ്യമുള്ള കുട്ടിയാണെന്ന് കുറിച്ച് ചിത്രം പങ്ക് വച്ച്‌ സൗബിന്‍

നടന്‍ സംവിധായകന്‍ എന്നീ നിലകളില്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് സൗബിന്‍ ഷാഹിര്‍. കഴിഞ്ഞ ദിവസം സൗബിന്റെ കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.നടന്‍ മമ്മൂട്ടിയാണ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

 ഡ്രൈവിംഗ് പോലെ മമ്മൂട്ടിയ്ക്ക് ഹരമുളള മേഖലകളില്‍ ഒന്നാണ് ഫോട്ടോഗ്രഫി. ഇതിനു മുമ്പും നടന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വിന്റേജ് കാറിന് മുന്നിലൂടെ ഓടിവരുന്ന കുട്ടിയുടെ ചിത്രമാണിത്. സൗബിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രം പങ്കുവച്ചത്. 

ഓര്‍ഹാന്‍ ഭാഗ്യമുള്ള കുട്ടിയാണെന്നും മമ്മൂക്ക എടുത്ത ചിത്രമാണിതെന്നും ചിത്രത്തിനൊപ്പം സൗബിന്‍ കുറിച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം റിലീസായ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ സൗബിന്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിച്ച ചിത്രം 2022 ലെ ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നുമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soubin Shahir (@soubinshahir)


 

Read more topics: # സൗബിന്‍
soubin shahir son orhan photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES