ബാലതാരമായി വന്ന് മലയാളികളുടെ ഇഷ്ടം നേടി,നായിക നിരയിലേക്കുയര്‍ന്ന അഭിനേത്രിയാണ് സനുഷ സന്തോഷ്. 'കാഴ്ച'യില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സനുഷ പിന്നീട് തമിഴിലും മലയാളത്തിലും നായികയായി. മലയാളത്തില്‍ ദിലീപിന്റെ നായികയായി 'മിസ്റ്റര്‍ മരുമകനി'ല്‍ സനുഷയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു
സിനിമയില്‍ സജീവമല്ലെങ്കിലുംസാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. അടുത്തിടെ നടിയൊട് ഒരു ആരാധിക നടത്തിയ നിര്‍ദ്ദേശവും അതിന് സനൂഷ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ചിരിക്കുന്ന ഒരു ഫോട്ടോ സനൂഷ ഷെയര്‍ ചെയ്തിരുന്നു. അതിന് കമന്റുമായി ഒരു ആരാധിക രംഗത്ത് എത്തി. പല്ലില്‍ കമ്പിയിട്ടൂടെ, നിരതെറ്റിയിരിക്കുന്നല്ലോ, പറഞ്ഞുവെന്നേയുള്ളൂ എന്നായിരുന്നു കമന്റ്. മറുപടിയുമായി സനൂഷയും രംഗത്ത് എത്തി. എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു.നിരതെറ്റിയ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ സംതൃപ്തയാണ്. നിര്‍ദ്ദേശത്തിന് നന്ദി. പക്ഷേ ഇങ്ങനെയുള്ള കുറവുകളുമാണ് എന്നെ ഞാനാക്കുന്നത്- സനൂഷ മറുപടി പറയുന്നു
2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്തു പാര്‍ത്തായ ആണ് സമുഷയുടെ അവസാന മലയാള ചിത്രം. ഈ വര്‍ഷം റിലീസ് ചെയ്ത ജേര്‍സി എന്ന തെലുങ്ക് ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.