മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള താരം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവവുമാണ്. എന്നാൽ ഇപ്പോൾ പ്രണയ ദിനത്തില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശരിയായ കമ്യൂണിക്കേഷന്‍ ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകരുവാന്‍ കാരണമെന്നും പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കുമെന്നും പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
പ്രണയം പോലെ ഒരാളെ വേദനിപ്പിക്കുന്നതോ , സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം , അവസ്ഥാ ഈ ലോകത്തു മറ്റൊന്നുമില്ല .
ശരിയായ communication ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകര്‍ക്കുവാന്‍ കാരണം . പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കും . നിര്‍ണായക ഘട്ടങ്ങളില്‍ ഫോണ്‍ എടുക്കാത്തതും സംശയങ്ങള്‍ക്ക് കാരണം ആകുന്നു .
Love is like a glass, easy to break. But hard to repair. So be careful.
പ്രണയം ഒരു glass പോലെയാണ് . എളുപ്പം തകരാം . പക്ഷെ ഒരിക്കല്‍ തകര്‍ന്നാല്‍ അത് ശരിയാക്കി എടുക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ് .
സൗന്ദര്യം കണ്ണിനെ ആകര്‍ഷിക്കുന്നു . എന്നാല്‍ വ്യക്തിത്വത്തെ ഹൃദയത്തെ ആകര്‍ഷിക്കുന്നു . നല്ല സ്വഭാവവും , അച്ചടക്കവും , ലഹരി ഉപയോഗിക്കാത്തവരും ആയ വ്യക്തിത്വമുള്ളവരെ പ്രണയിക്കുക . നിങ്ങള്‍ ഹാപ്പി ആകും .
നമ്മുടെ ചില ആവശ്യങ്ങള്‍ നിറവേറ്റി തരുന്നവരെയല്ല പ്രണയിക്കേണ്ടത് , എന്നാല്‍ നമ്മുടെ എല്ലാ വികാരങ്ങളും പ്രശ്‌നങ്ങളും നമ്മോടോപ്പോം നിന്ന് അതിനെ മനസ്സിലാക്കുവാന്‍ എങ്കിലും കഴിവുള്ളവരെ മാത്രം പ്രണയിക്കുക .Love means to consider others.
(വാല്‍കഷ്ണം .. ഈ ലോകത്തു ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല . എന്നാല്‍ മോശം കാമുകിയെ /കാമുകനെ തെരഞ്ഞെടുത്തു എന്ന കാരണത്താല്‍ എത്രയോ പേരെ അവരുടെ കാമുകനോ , കാമുകിയോ കൊന്നിട്ടുണ്ട് . അതിനാല്‍ കാമുകിയും , കാമുകനും ഇല്ലങ്കില്‍ അത്രയേ ഉള്ളൂ . എന്നാല്‍ കുരുത്തം കേട്ടവര്‍ ആണെങ്കില്‍ നമ്മള്‍ തീര്‍ന്നു . Be careful)
By Santhosh Pandit (B+ blood group and B+ attitude.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )