Latest News

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് യൂണിവേഴ്സിലേക്ക് അമല്‍ ഡേവിസും; സത്യന്‍ അന്തിക്കാടിനും അഖില്‍ സത്യനുമൊപ്പമുളള ചിത്രം പങ്കുവെച്ച് സംഗീത്

Malayalilife
 മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് യൂണിവേഴ്സിലേക്ക് അമല്‍ ഡേവിസും; സത്യന്‍ അന്തിക്കാടിനും അഖില്‍ സത്യനുമൊപ്പമുളള ചിത്രം പങ്കുവെച്ച് സംഗീത്

മല്‍ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് സംഗീത് പ്രതാപ്. എഡിറ്റര്‍ കൂടിയായ സംഗീത് അഭിനയ രംഗത്തും മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ സംഗീത് പ്രതാപും അഭിനയിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയില്‍ മുഴുനീള വേഷത്തിലാകും സംഗീത് എത്തുക. 

മനസ്സിനക്കരെ എന്ന സിനിമ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കുട്ടിയില്‍ നിന്നും അദ്ദേഹത്തിന്റെ അടുത്ത യാത്രയില്‍ ഒപ്പം ചേരുന്നതുവരെ. സത്യന്‍ അന്തിക്കാട് , സ്നേഹം മാത്രം. അഖില്‍ സത്യനും അനൂപ് സത്യനും നന്ദി. സത്യന്‍ അന്തിക്കാടിനും അഖില്‍ സത്യനുമൊപ്പമുളള ചിത്രം പങ്കുവെച്ച് സംഗീത് കുറിച്ചു. 

ഹൃദയപൂര്‍വം 'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത്. പൂനെയും കേരളവുമാണ് ഹൃദയപൂര്‍വത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നവാഗതനായ സോനു ടി പിയാണ് ചിത്രത്തിന്റെ രചന. സൂഫിയും സുജാതയും', 'അതിരന്‍' എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് 'ഹൃദയപൂര്‍വം' എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത്.ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാണം.

sangeeth also in mohanlal sathyan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക