Latest News

മൗനം എല്ലായ്‌പ്പോഴും ഒരു നല്ല അടവല്ല; ഇനി നിങ്ങള്‍ പുറം ലോകം കണ്ടാല്‍ മൗനം ഭഞ്ജിക്കുക; കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്

Malayalilife
 മൗനം എല്ലായ്‌പ്പോഴും ഒരു നല്ല അടവല്ല; ഇനി നിങ്ങള്‍ പുറം ലോകം കണ്ടാല്‍ മൗനം ഭഞ്ജിക്കുക; കുറിപ്പുമായി സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്

ലയാളികളുടെ മനസ്സിൽ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. നേരത്തെ തന്നെ  താരത്തിന്റെ 
 ജീവന്‍ അപകടത്തിലാണെന്ന് സംശയിക്കുന്നുവെന്ന്  സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തുറന്ന് പറഞ്ഞിരുന്നു.  എന്നാൽ ഇപ്പോള്‍ തന്റെ വെളിപ്പെടുത്തലില്‍ മഞ്ജു വാര്യര്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് കൊണ്ട് അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നതും.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്, 

പ്രിയപ്പെട്ട മഞ്ജു, എന്നെക്കൊണ്ട് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് തോന്നുന്നു. മൗനം എല്ലായ്‌പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോള്‍ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങള്‍ പുറം ലോകം കണ്ടാല്‍ മൗനം ഭഞ്ജിക്കുക. 

നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകള്‍ക്ക് വേണ്ടിയും. ജീവിതത്തെ അഭിനയം കൊണ്ട് അതിജീവിക്കാമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ഇപ്പോഴത് സത്യമായെന്നും തോന്നുന്നു. എനിക്കിതിലപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ എന്ന വേദന ബാക്കിയുണ്ടെങ്കിലും ജീവിതം എന്ന നാടകം ഇങ്ങനെയൊക്കെ ആണല്ലോ എന്ന ഒരു ചെറുപുഞ്ചിരി അതിനു മൂടിയാവുന്നു. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

sanal kumar sasidharan words about manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES