'സത്യം പറഞ്ഞാ വിശ്വസിക്കുവോ '? ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത തിരിച്ചെത്തുന്നു

Malayalilife
topbanner
 'സത്യം പറഞ്ഞാ വിശ്വസിക്കുവോ '?  ആറ് വര്‍ഷത്തെ ഇടവേളയ്ക്ക്  ശേഷം സംവൃത തിരിച്ചെത്തുന്നു

വിവാഹ ശേഷം സിനിമയോട് ഗുഡ്‌ബൈ പറയുന്നതാണ് താരങ്ങളുടെ പതിവ്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലായി ഈ പതിവ് തിരുത്തിക്കുറിച്ചാണ് നായികമാര്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വിവാഹശേഷം വീട്ടില്‍ ഒതുങ്ങാതെ പലനായികമാരും അഭിനയ രംഗത്തേക്ക് തിരിച്ചെത്തി.  അഭിനയത്തിലേക്ക് തിരിച്ചെത്തിയ മലയാളത്തിലെ മുന്‍നിര നടിമാരില്‍ വീണ്ടും ശ്രദ്ധേയയാകുകയാണ് നടി സംവൃത. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി സംവൃത മലയാളത്തിലേക്ക് തിരിത്തെത്തുന്ന ചിത്രമാണ്  'സത്യം പറഞ്ഞാ വിശ്വസിക്കുവോ ?'.

ചിത്രത്തിലെ സംവൃതയുടെ കഥാപാത്രത്തെ വെളിവാക്കുന്ന ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവൃത തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. തനി നാട്ടിന്‍പുറത്തുകാരിയായ ?ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സംവൃത അവതരിപ്പിക്കുന്നത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ ?. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു മേനോന്റെ ഭാര്യയുടെ വേഷത്തിലാണ് സംവൃത എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നാടന്‍ ലുക്കില്‍ ബിജു മേനോനൊപ്പം ചായ കുടിക്കുന്ന സംവൃതയുടെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്കില്‍ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തുവന്നിരുന്നു.

Read more topics: # samrutha sunil coming back
samrutha sunil coming back

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES