Latest News

ഓരോ പടിയിലും കര്‍പ്പൂരം തെളിയിച്ച് 600 പടികള്‍ ചവിട്ടി മല കയറ്റം; സല്‍വാറണിഞ്ഞ് സിമ്പിള്‍ ലുക്കില്‍ പഴനി ക്ഷേത്ര ദര്‍ശനം നടക്കി സാമന്ത; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
ഓരോ പടിയിലും കര്‍പ്പൂരം തെളിയിച്ച് 600 പടികള്‍ ചവിട്ടി മല കയറ്റം; സല്‍വാറണിഞ്ഞ് സിമ്പിള്‍ ലുക്കില്‍ പഴനി ക്ഷേത്ര ദര്‍ശനം നടക്കി സാമന്ത; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ നടിയാണ് സാമന്ത. ഈയിടെ മയോസിറ്റിസ് എന്ന രോഗം ബാധിച്ചെന്നും അതില്‍ നിന്ന് മുക്തയായി വരികയാണെന്നുമുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. പുതിയ ചിത്രങ്ങളും വെബ്‌സീരീസുകളുമൊക്കെയായി അഭിനയരംഗത്ത് വീണ്ടും സജീവമാകാനൊരുങ്ങവേ തമിഴ്‌നാട്ടിലെ പ്രസിദ്ധമായ പഴനി ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണവര്‍..

നടി 600 പടികള്‍ കയറുകയും ഓരോ പടിയില്‍ കര്‍പ്പൂരം തെളിക്കുകയും ചെയ്തു. ജാനു എന്ന ചിത്രത്തിന്റെ സംവിധായകന്‍ സി. പ്രേംകുമാറും താരത്തിനൊപ്പം ഉണ്ടായിരുന്നു. ലളിതമായ വസ്ത്രമാണ് അണിഞ്ഞത്.  ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മയോസൈറ്റീസ് എന്ന രോഗാവസ്ഥയോട് പൊരുതുന്നതിനിടയിലാണ് താരം ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം ശാകുന്തളം ആണ് റിലീസിന് ഒരുങ്ങുന്ന സാമന്ത ചിത്രം. രണ്ടുതവണ റിലീസ് മാറ്റിയ ചിത്രം ഏപ്രില്‍ 14ന് വിഷുദിനത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.ദേവ് മോഹന്‍ ആണ് നായകന്‍.
 

Actress @Samanthaprabhu2 Pics from Pazhani Murugan Temple ❤️????#Shaakuntalam !! #Samantha#SamanthaRuthPrabhu???? #SamanthaRuthPrabhu pic.twitter.com/lWQzX5iAl9

— ???????????????? ???????????????????????????????? (@TN_SamanthaFans) February 13, 2023
Read more topics: # സാമന്ത
samantha visited pazhani temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES