തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയും താരസുന്ദരി സമാന്തയും ആലപ്പുഴയില്‍. ഇരുവരും പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രമായ 'ഖുശി'യുടെ ഷൂട്ടിങ് ഇപ്പോള്‍ ആലപ്പുഴയിലാണ് പുരോഗമിക്കുന്നത്. ഇതിനിടെ കായലില്‍ ബോട്ടിങ് ആസ്വദിക്കുന്ന വിഡിയോ വിജയ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയുണ്ടായി.
കശ്മീര്‍ ആയിരുന്നു സിനിമയുടെ ആദ്യ ലൊക്കേഷന്‍.ഇടന്‍ റിലീസാകുന്ന ശാകുന്തളം എന്ന ചിത്രത്തിന്റെ പ്രമോഷനില്‍ നിന്ന് ഇടവേളയെടുത്താണ് സമാന്ത ഖുശിയുടെ ലൊക്കേഷനിലെത്തിയത്. ചിത്രം സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്യും.
ശിവ നിര്‍വാണയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒരു പാരമ്പര്യേതര പ്രണയകഥയാണ് പറയുന്നത്. സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ, ജയറാം, ലക്ഷമി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, അലി രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.