Latest News

കുഞ്ഞിനൊപ്പം സെല്‍ഫിയുമായി ശാലിനി; താരത്തിന്റെ ഫോണ്‍ കണ്ട് ഞെട്ടി ആരാധകരും

Malayalilife
 കുഞ്ഞിനൊപ്പം സെല്‍ഫിയുമായി ശാലിനി; താരത്തിന്റെ ഫോണ്‍ കണ്ട് ഞെട്ടി ആരാധകരും

മലയാളികള്‍ക്കായാലും തമിഴ് പ്രേക്ഷകര്‍ക്കായാലും പ്രിയപ്പെട്ട താര ജോഡികളാണ് തല അജിത്തും ശാലിനിയും. ഇരുവരുടേയും വിശേങ്ങള്‍ക്ക് കാതോര്‍ക്കുന്നത് പോലെ തന്നെ കുട്ടി തലയുടേയും മകള്‍ അനുഷ്‌കയുടേയും വിശേഷങ്ങളും ആരാധകര്‍ ശ്രദ്ധിയ്ക്കാറുണ്ട്. ഇപ്പോള്‍ ശാലിനിയുടേയും മകന്‍ അദ്വിക്കിനും ഒപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇരുവരും കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു ആരാധകനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മേക്കപ്പൊന്നും ഇല്ലാതെ കൈയ്യില്‍ ഒരു പഴയ മോഡല്‍ മൊബൈലുമായി കാറിലിരിക്കുന്ന ശാലിനിയാണ് ഫോട്ടോയില്‍ കാണുന്നത്. നാലു വയസുളള ആദ്വിക്കിനെ കുട്ടി തല എന്ന പേരിലാണ് അജിത് ആരാധകര്‍ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സ്റ്റാറു കൂടിയാണ് ഈ കുട്ടി തല. 2015 മാര്‍ച്ച് രണ്ടിനാണ് ആദ്വിക്കിന്റെ ജനനം.

Read more topics: # salini selfi with her baby
salini selfi with her baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES