ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പടര്‍ന്ന തീ പൂര്‍ണമായി അണച്ചെങ്കിലും പുകപടലങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുവെന്ന് സൂചിപ്പിച്ച് നടി സജിത മഠത്തില്‍. പുക ഒഴിഞ്ഞുപോയി എന്നാണു മാധ്യമങ്ങളില്‍നിന്നു മനസ്സിലാക്കിയതെന്നും ഇപ്പോള്‍ കാണുന്നത് ബ്രഹ്മപുരത്തുനിന്നുള്ള പുക ആണോ എന്നും സജിത ചോദിക്കുന്നു. എറണാകുളത്തെ തന്റെ ഫ്‌ലാറ്റിന് പുറത്തെ ഫോട്ടോയ്ക്ക് ഒപ്പം ആണ് നടിയുടെ പോസ്റ്റ്.
ഇങ്ങിനെയാണ് ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്നത്. ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും ? വിവരമുള്ളവര്‍ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ് ഇങ്ങനെയാണ് തന്റെ പേജിലൂടെ സജിത കുറിച്ചത്.
നേരത്തെയും താരം പ്രതികരിച്ച് രംഗത്തുവന്നിട്ടുണ്ട്. ഫ്ലാറ്റിനകം മുഴുവന്‍ പുകമണമാണെന്നും ചുറ്റം കാണാന്‍ സാധിക്കാത്ത സാചര്യത്തിലാണെന്നും സജിത മഠത്തില്‍ പറഞ്ഞിരുന്നു.'ഫ്ലാറ്റിനകം മുഴുവന്‍ പുകമണമാണ്. ഇന്നലെ
രാത്രി ചുറ്റും കാണാത്ത രീതിയില്‍ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലെ ഈ പരിഷ്‌കൃത, സാസ്‌കാരിക കേരളത്തില്‍?' എന്നാണ് നടി പങ്ക് വച്ചിരുന്നത്.