മലയാളികള്‍ അടക്കം ഏറ്റവുമധികം ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സായ് പല്ലവി. താരത്തിന്റെതായി പുറത്തുവരുന്ന സിനിമകള്‍ക്ക് മാത്രമല്ല, ചിത്രങ്ങള്‍ക്കും മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പേസ്റ്റല്‍ ഷെയ്ഡ്സിലുള്ള സാരിയുടുത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.തെന്നിന്ത്യന്‍ കോസ്റ്റിയൂം ഡിസൈനറായ നീരജ കോനയാണ് നടിയെ കൂടുതല്‍ സുന്ദരിയാക്കിയത്. ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും നീരജയാണ്. 'അവള്‍
എന്റെയുള്ളിലെ ഫോട്ടോഗ്രാഫറെ ഉണര്‍ത്തി' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. പ്രസരിപ്പോടെയാണ് താരത്തെ കാണപ്പെടുന്നത്. കോസ്റ്റൂം ഡിസൈനറായ നീരജ കോനയാണ് നടിയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നത്.
വ്യത്യസ്ത തരത്തിലുള്ള ഇളംനിറങ്ങള്‍ കൂടിച്ചേര്‍ന്ന സാരിയാണ് സായ് പല്ലവി ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം വൈറ്റ് സ്ലീവ്ലെസ് ബ്ലൗസ് പെയര്‍ ചെയ്തിരിക്കുന്നു..പതിവുപോലെ അലസമായി അഴിച്ചിട്ട തലമുടിയും ഹാങ്ങിങ് ഇയര്‍ റിങ്സും സായ് പല്ലവിയെ കൂടുതല്‍ മനോഹരിയാക്കുന്നുണ്ട്. വളരെ പ്രസരിപ്പോടെയാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
അതേസമയം, 'വിരാട പര്‍വം' എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഒടുവിലായി പുറത്തിറങ്ങിയത്. ജൂണ്‍ 17ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ജൂലായ് ഒന്ന് മുതല്‍ നെറ്റ്ഫ്‌ലിക്സിലും സ്ട്രീമിംഗ് തുടങ്ങിയിട്ടുണ്ട്.വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിച്ചത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ എത്തിയത്. റാണ ദഗുബാടിയാണ് പൊലീസുകാരനായി ചിത്രത്തില്‍ എത്തിയത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.