തെന്നിന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് സായ് പല്ലവി. ടോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി സായി മിക്ക ഭാഷകളിലും തിളങ്ങിയിട്ടുണ്ട്.മികച്ച നര്‍ത്തകി കൂടിയായ സായ് പല്ലവിക്ക് വലിയ ആരാധക വൃന്ദമാണ് ഉള്ളത്. 2008 ല്‍ വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത 'ഉങ്കലില്‍ യര്‍ അടുത്ത പ്രഭുദേവ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതാണ് സായ് പല്ലവിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇന്ന് തെന്നിന്ത്യയില്‍ താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി.
ഇപ്പോഴിതാ, സായ് പല്ലവിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടി കുടുംബത്തോടൊപ്പം ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാന്‍ ജന്മനാട്ടിലെത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ചാണ് സായ് പല്ലവിയും കുടുംബവും എത്തിയിരിക്കുന്നത്. ബഡുഗ ശൈലിയിലെ വസ്ത്രം ധരിച്ചാണ് കുടുംബത്തോടൊപ്പം നില്‍ക്കുന്നത്.
സായിയും സഹോദരി പൂജയും സഹോദരന്‍ ജിത്തു ഉള്‍പ്പെടെയുള്ളവര്‍ ഊട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തില്‍ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണിത്. അടുത്തിടെ മറ്റൊരു ആത്മീയ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സായ്പല്ലവി പങ്കുവച്ചിരുന്നു. അഭിനയം വിട്ട് ആത്മീയതയിലേക്ക് മാറുകയാണോ എന്നാണ് ഇതോടെ ആരാധകരുടെ ആശങ്ക. സായ്ബാബ ഭക്തയാണ് സായ്പല്ലവിയും കുടുംബവും.
അതേസമയം ഗാര്‍ഗി ആണ് സായ്പല്ലവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ശിവകാര്‍ത്തികേയന് ഒപ്പമുള്ള തന്റെ അടുത്ത ചിത്രത്തിനായി സായി പല്ലവി കരാര്‍ ഒപ്പിട്ടുവെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. തമിഴിവും തെലുങ്കിലും മലയാളത്തിലും ബോക്‌സോഫീസിലും ഏറെ ഡിമാന്‍ഡുണ്ട് താരത്തിന്. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വളരെയധികം ശ്രദ്ധ വെക്കുന്ന സായി പല്ലവി ഇടവേളയില്‍ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിക്കാറുമുണ്ട്. അവസാനം സായി പല്ലവി മലയാളത്തില്‍ എത്തിയത് 2019 ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം അതിരനിലാണ്.