തെന്നിന്ത്യന്‍ സിനിമാ താരയാമായ സായ് പല്ലവി ബോളിവുഡിലും അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ്. ബോളിവുഡിലെ പ്രശസ്തനായ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാകുന്ന ചിത്രത്തിലേക്കാണ് സായ് പല്ലവിക്ക് ക്ഷണം വന്നിരിക്കുന്നത്.സുനില്‍ പാണ്ഡെ എന്ന സംവിധായകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജുനൈദ് ഖാനും, സായ് പല്ലവിയും ഒന്നിച്ചഭിനയിക്കാന്‍ പോകുന്നത്. ഒരു മുഴുനീള പ്രണയകഥയായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്.
തമിഴില്‍ ഈയിടെ റിലീസായി വന്‍ വിജയമായ 'ലവ് ടുഡേ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് ഇപ്പോള്‍ ജുനൈദ് ഖാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ ബോണികപൂറിന്റെയും, ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂറാണ് അദ്ദേഹത്തിനൊപ്പം നായകിയായി അഭിനയിക്കുന്നത്.
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. നയന്‍താരയ്ക്ക് പിന്നാലെ ബോളിവുഡില്‍ എത്തുന്ന തെന്നിന്ത്യന്‍ താരമാണ് സായ്പല്ലവി. ഗാര്‍ഗി ആണ് സായ്പല്ലവി നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാളി വെങ്കട്, ആര്‍. എസ്. ശിവജി, ശ്രാവണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
അതേസമയം ശിവകാര്‍ത്തികേയന്റെ നായികയായി സായ്പല്ലവി അഭിനയിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം രാജ്കുമാര്‍ പെരിയസ്വാമി ആണ് സംവിധാനം.