Latest News

തോക്കുമായി ശ്രദ്ധാ കപൂർ; സാഹോയുടെ മൂന്നാം പോസ്റ്റർ എത്തി; ടീസർ ജൂൺ 13 ന്; മൂന്ന് വ്യത്യസ്ത ഭാഷകളിൽ എത്തുന്ന ആദ്യ പ്രഭാസ് ചിത്രം തിയേറ്ററിലെത്തുക ഓഗസ്റ്റ് 15ന്

Malayalilife
തോക്കുമായി ശ്രദ്ധാ കപൂർ; സാഹോയുടെ മൂന്നാം പോസ്റ്റർ എത്തി; ടീസർ ജൂൺ 13 ന്; മൂന്ന് വ്യത്യസ്ത ഭാഷകളിൽ എത്തുന്ന ആദ്യ പ്രഭാസ് ചിത്രം തിയേറ്ററിലെത്തുക ഓഗസ്റ്റ് 15ന്

തോക്കുമായി ശ്രദ്ധാ കപൂർ, സോഷ്യൽ മീഡിയയിൽ തരംഗമായി സാഹോയുടെ മൂന്നാം പോസ്റ്റർ. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന സാഹോയുടെ ടീസർ ജൂൺ 13 ന് പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഇതോടെ പ്രഭാസിന്റെ ആരാധകരും ആവേശത്തിലാണ്. പ്രഭാസിന്റെ ട്വിറ്റർ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്.

കൂടാതെ, ചിത്രത്തിന്റെ നിർമ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റർ പേജിലും പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. നിമിഷങ്ങൾക്കകം ഒരുലക്ഷം ലൈക്കും രണ്ടായിരം കമന്റും പോസ്റ്റർ നേടി. സാഹോയിൽ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളിൽ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത ഹോളീവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. ബാഹുബലിയുടെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകൻ. ചിത്രത്തിന്റെ ഛായാഗ്രഹണം ആർ മഥിയും എഡിറ്റിങ് ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്.

യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

Read more topics: # saho movie,# srdaha kapoor,# prabhas
saho movie sredha kapoor new pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES