Latest News

സാരിയിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരേ പോലെ തിളങ്ങി സാധിക വേണുഗോപാല്‍; നടിയുടെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു; വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

Malayalilife
സാരിയിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരേ പോലെ തിളങ്ങി സാധിക വേണുഗോപാല്‍; നടിയുടെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ തരംഗമാകുന്നു; വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

വിവിധ വിഷയങ്ങളില്‍ നിലപാടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കാറുള്ള താരങ്ങളില്‍ ഒരാളാണ് സാധിക വേണുഗോപാല്‍.  സാമൂഹിക മാധ്യമങ്ങളിലെ സൈബര്‍ അറ്റാക്കിങ്ങിനെതിരെയും പോരാടുന്നയാളാണ് സാധിക. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി മോഡലിങ്ങിലും ശ്രദ്ധേയേയാണ്. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. 

സാരിയിലും മോഡേണ്‍ വസ്ത്രത്തിലും അതിവ ഗ്ലാമറസായാണ് നടി പ്രത്യക്ഷപ്പെടുന്നത്.'ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്' എന്ന .സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം', 'എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും','ബ്രേക്കിംഗ് ന്യൂസ്' തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു...

സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകള്‍ക്കും സദാചാര പരാമര്‍ശങ്ങള്‍ക്കും വിധേയായ നടി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്കിയിരുന്നു.ഞാന്‍ എന്റെ ജോലിയുടെ ഭാഗമായി പല തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കും. അത് എന്റെ ഉത്തരവാദിത്തവും ജോലിജോലിയോടുളള ആത്മാര്‍ഥതയുമാണ്. അതിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല'- സാധിക വിമര്‍ശകര്‍ക്കുള്ള മറുപടിയായി അഭിമുഖത്തില്‍ പറഞ്ഞത് ഏറെ ശ്രദ്്ധിക്കപ്പെട്ടിരുന്നു.

മറച്ചുവേക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. എന്നാല്‍ മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള  കൗതുകം കൂടും. ആ  കൗതുകമാണ് പീഡനമായി മാറുന്നത് - സാധിക പറഞ്ഞു.

sadhika venugopal photoshoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES