കേരളത്തില്‍ ഏറെ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കൃഷ്ണയും തമ്മിലുള്ള പ്രശ്‌നം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറി എന്നും മോശം ആംഗ്യം കാണിച്ചു എന്നുമാണ് മേയര്‍ ആരോപിക്കുന്നത്. എന്നാല്‍ മെയര്‍ ഇതെല്ലാം വെറുതെ ആരോപിക്കുകയാണ് എന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയതു പറയുന്നത്. ഇതിനിടെയാണ് ഇയാള്‍ക്കെതിരെ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടി റോഷ്‌ന ആന്‍ റോയ് രംഗത്തെത്തിയത്. മലപ്പുറത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രയില്‍ യദുവില്‍ നിന്നു തനിക്കും മോശമായ അനുഭവം നേരിടേണ്ടി വന്നെന്നായിരുന്നു റോഷ്‌ന ആന്‍ റോയ് വെളിപ്പെടുത്തിയത്. ഇപ്പോളിതാ സിനിമ ദക് നോട് റോഷ്‌ന നടന്ന സംഭവത്തെക്കുറിച്ചും നിലപാടിനെക്കുറിച്ചും വെളിപ്പെടുത്തുകയാണ്.
യദുവിനെതിരായ സംഭവത്തിനെക്കുറിച്ച് പോസ്റ്റ് പങ്ക് വച്ച ആ ഒരു രാത്രി മുഴുവന്‍ വിഷമത്തില്‍ ആയിരുന്നുവെന്നും സൈബര്‍ ബുള്ളിഗ് എന്ന് കേട്ടിട്ട് ഉള്ളത് അല്ലാതെ ഇതിന്റെ ഭീകരത ഇത്രക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞുവെന്നുമാണ് റോഷ്‌ന പറയുന്നത്. എന്നാല്‍ കെ എസ് ആര്‍ റ്റി സി കൃത്യമായ തെളിവ് ആയിട്ട് എത്തിയപ്പോള്‍ ആണ് തനിക്ക് ആശ്വാസം ആയതെന്നും നടി പങ്ക് വച്ചു.
തനിക്ക് പ്രശ്‌നം ഉണ്ടായപ്പോള്‍ തന്നെ എംവിഡിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അത് അദ്ദേഹം രേഖപെടുത്തിയിട്ട് ഉണ്ടെനും വ്യക്തമാക്കി. യദുവിനെതിരെ നിരവധി കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഈ കേസുകളില്‍ ഇതുവരെ നടപടിയെടുക്കാത്തത് എന്താണെന്നും നടി ചോദിക്കുന്നു. നേരത്തെ യദുവിനെതിരെ കേസ് കൊടുത്തില്ലായെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് നടിയിക്കാര്യം പങ്ക് വച്ചത്.
ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആള്‍ അല്ലെന്നും നിലപാടുകള്‍ പറയുമ്പോള്‍ രാഷ്ട്രീയമായി ചേരി തിരിഞ്ഞു ആക്രമിക്കുന്നത് പുരോഗമനപരമായ കാര്യമാണോയെന്നും നടി ചോദിക്കുന്നു.യദുവിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയോ ശിക്ഷിക്കുകയോ ചെയുന്നതിനോട് താല്പര്യം ഇല്ല. ഈ സമൂഹത്തില്‍ എങ്ങനെ ഇടപെടനം എന്ന് അയാള്‍ പഠിക്കുക ആണ് വേണ്ടത് എന്ന് റോഷ്‌നാ ആന്‍ റോയ് പറഞ്ഞു.