ബിഗ് ബോസ് മലയാളം സീസണ്‍ നാല് ഫെയിം ഡോ. റോബിന്‍ രാധകൃഷ്ണന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ ഫസ്റ്റലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രാവണയുദ്ധം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റോബിന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഫസ്റ്റ്‌ലുക്കിനോടൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍ ബിജിഎമ്മും പുറത്ത് വിട്ടിരുന്നു.
കയ്യില്‍ ചോരയുമായി തൊഴുകയ്യോടെ നില്‍ക്കുന്ന റോബിനാണ് ഫസ്റ്റ് ലുക്കില്‍.പോസ്റ്ററും ലുക്കുമെല്ലാം കലക്കിയെന്നും സിനിമ പുറത്തിറങ്ങുന്നതിനായി കാത്തി.രിക്കുന്നുവെന്നുമാണ് ആരാധകരില്‍ ഏറെപ്പേരും കുറിച്ചത്.
പോസിറ്റീവ് കമന്റുകള്‍ പോലെ തന്നെ നിരവധി നെഗറ്റീവ് കമന്റുകലഉം വിമര്‍ശനവുമെല്ലാം റോബിന്റെ സിനിമയുടെ പോസ്റ്ററിന് ലഭിക്കുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ മറ്റൊരു വേര്‍ഷനെന്നാണ് ചിലര്‍ കുറിച്ചത്. മറ്റ് ചിലര്‍ തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണയുമായും റോബിനെ ഉപമിച്ചു. പോസ്റ്ററില്‍ റോബിന്റെ കഥാപാത്രം രണ്ട് കൈയ്യിലും വാച്ച് കെട്ടിയിരിക്കുന്നതായി കാണാം. അതിനേയും ചിലര്‍ പരിഹസിച്ചു. കൂടാതെ രക്തം പോലും ഗ്രാഫിക്‌സ് കൊണ്ട് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനേയും ചിലര്‍ വിമര്‍ശിച്ചു.
ആര്‍ക്കാണ് ഭംഗിയായി എഡിറ്റ് ചെയ്യാനറിയുന്നത്. അറിയുന്നവര്‍ ആ വാച്ചും തലയില്‍ നിന്ന് ഒലിക്കുന്ന നാച്ചുറല്‍ ബ്ലെഡു റിമൂവ് ചെയ്യേണ്ടതാണ്, സന്തോഷ് പണ്ഡിറ്റ് ലെവല്‍ ഐറ്റം ആണെന്ന് പോസ്റ്റര്‍ കാണുമ്പോള്‍ തന്നെ തോന്നും, മല്ലു ബാലയ്യ, വാച്ച് കച്ചവടം ആണോ? രണ്ട് കയ്യിലും വാച്ച് കെട്ടിയിരിക്കുന്നു?, ഒരു സന്തോഷ് പണ്ഡിറ്റ് ആകാനുള്ള ശ്രമം ആണോ?.' ഈ അരിശം അല്ലാണ്ട് ഒരു എക്‌സ്പ്രഷന്‍ ആ മുഖത്ത് എന്താണ് വരാത്തത്' എന്നെല്ലാമാണ് റോബിനെ പരിഹസിച്ചുള്ള കമന്റുകള്‍. റോബിന്‍ ഒന്നിനോടും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
നേരത്തെ ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുകൊണ്ട് റോബിന്റെ പങ്കുവച്ച പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ പുതിയ സിനിമയുടെ പ്രഖ്യാപനം റോബിന്‍ തന്നെയാണ് നടത്തിയിരിക്കുന്നത്.
വണു ശശിധരന്‍ ലേഖയാണ് ചിത്രത്തിന്റെ ഡിഒപി. സംഗീതം ശങ്കര്‍ ശര്‍മ്മ. പോസ്റ്റര്‍ ഡിസൈന്‍- ശംഭു വിജയകുമാര്‍. നിര്‍മ്മാണം ഡിആര്‍ആര്‍ ഫിലിം പ്രൊഡക്ഷന്‍സ്. മോഡലും നടിയും റോബിന്റെ ഭാവി പങ്കാളിയുമായ ആരതി പൊടി സിനിമയില്‍ നായികാ വേഷത്തിലെത്തുമെന്ന അഭ്യൂഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിന്റെ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. നവംബറില്‍ സിനിമ ആരംഭിക്കുമെന്നാണ് വിവരം.