ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെ പ്രശംസിച്ച് നടന്‍ ആര്‍. മാധവന്‍. പുതിയതായി തുറന്ന ടെര്‍മിനലിന്റെ അടിസ്ഥാന സൗകര്യങ്ങളെയാണ് താരം അഭിനന്ദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ ടെര്‍മിനിലിന്റെ മനോഹാരിത എടുത്തു കാണിക്കുന്ന വിഡിയോയും ഉണ്ട്.
''ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം അവിശ്വസനീയമാണ്. എയര്‍പോര്‍ട്ടിലെ പല ഭാഗങ്ങളിലും മച്ചില്‍നിന്നും തൂങ്ങിക്കിടക്കുന്ന ചെടികളുണ്ട്, അവ യഥാര്‍ഥ ചെടികളാണ്. ദിവസവും അവയ്ക്കു വെള്ളം ഒഴിച്ചു പരിചരിക്കുന്നുണ്ട്. നിരവധി കാര്യങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് മുള കൊണ്ടാണ്. ആകര്‍ഷകമായ സ്ഥലമാണിത്. ഇതൊരു വിമാനത്താവളമാണെന്ന് ആരും വിശ്വസിക്കില്ല''- മാധവന്‍ അഭിപ്രായപ്പെടുന്നു.
നിരവധി ലൈക്കുകളും കമന്റുമാണ് മാധവന്റെ വീഡിയോയ്ക്ക് ലഭിച്ചത്. നടന്റെ അഭിപ്രായം ശ്രദ്ധയില്‍പെട്ട പ്രധാനമന്ത്രി മോദി ഉടന്‍ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തിന്റെ വളര്‍ച്ചക്കായുള്ള പുതിയ തലമുറയുടെ അടിസ്ഥാന സൗകര്യങ്ങളെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.