Latest News

ലൈഫ് ഓഫ് ജോസൂട്ടി കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നേര് എന്ന ജിത്തു സാറിന്റെ സിനിമയില്‍ വിളിച്ചു;വേഷം ചെറുതായാലും വലുതായാലും ഉള്‍പ്പെടുത്താന്‍ കാണിച്ച മനസിന് നന്ദി;എന്റെ ആ വലിയ സ്വപ്നം സത്യമായി ; മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തില്‍ രശ്മി അനില്‍ 

Malayalilife

പരമ്പരകളിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് രശ്മി അനില്‍. ഇടയ്ക്ക് ചില സിനിമകളിലും താരം അഭിനയിച്ചിരുന്നു. 8 വര്‍ഷത്തിന് ശേഷമായി ജീത്തു ജോസഫ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് രശ്മി. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന നേരില്‍ രശ്മിയും അഭിനയിക്കുന്നുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ' ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തിലും രശ്മി അഭിനയിച്ചിരുന്നു. 

രശ്മി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പങ്ക് വച്ച കുറിപ്പ് ഇങ്ങനെ:

ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം 8 വര്‍ഷങ്ങള്‍ക്ക്ശേഷം സാര്‍ നേര് എന്ന സാറിന്റെ സിനിമയില്‍ വിളിച്ചു. വേഷം ചെറുതായാലും വലുതായാലും ഉള്‍പ്പെടുത്താന്‍ കാണിച്ച മനസിന് നന്ദിസര്‍.അങ്ങനെ 2023ല്‍ എന്റെ ആ വലിയ സ്വപ്നം സത്യമായി ലാലേട്ടനോടൊപ്പം ഒരുസിനിമ ചെയ്യുക എന്നത്. എന്റ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ജീത്തുസറിനും ആശിര്‍വാദ് ഫിലിംസിനും ലാലേട്ടനും നന്ദി , സംവിധായകനൊപ്പമുളള ചിത്രം പങ്കുവെച്ച് രശ്മി ഫേസ്ബുക്കില്‍ കുറിച്ചു. 

നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ ആശംസകളറിയിച്ച് എത്തുന്നത്.

resmi anil shared neru movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES