Latest News

മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികള്‍ക്കു സമര്‍പ്പണം; ശാന്തിവനം സംരക്ഷണ സമരത്തെ പിന്തുണച്ച് രഞ്ജിനി ഹരിദാസ്

Malayalilife
മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികള്‍ക്കു സമര്‍പ്പണം;  ശാന്തിവനം സംരക്ഷണ സമരത്തെ പിന്തുണച്ച് രഞ്ജിനി ഹരിദാസ്

ശാന്തിവനം വിഷയത്തില്‍ മീന മേനോന് പിന്തുണയുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. വീണ്ടും മരം മുറിച്ചതിനെതിരെ മുടി മുറിച്ച് പ്രതിഷേധിച്ച മീന മേനോന്റെ ഹൃദയവേദനയില്‍ കേരളം ലജ്ജിക്കുന്നുവെന്നും അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികള്‍ക്കുള്ള സമര്‍പ്പണമാണ് ഈ പ്രതിഷേധമെന്നും നടി കുറിച്ചു.

മീന മേനോന്‍ മുടി മുറിക്കുന്ന വിഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചായിരുന്നു രഞ്ജിനിയുടെ പ്രതികരണം.

ശാന്തിവനത്തില്‍ വീണ്ടും മരം മുറിച്ചതിനെ തുടര്‍ന്ന് ഉടമ മീന മേനോന്‍ മുടി മുറിച്ച് പ്രതിഷേധിക്കുന്നു…

നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്റെ ഉള്ളു പിടഞ്ഞ നിലവിളി… ശാപം…

വല്ലാത്ത വേദന..മഹാപാപം..അവരുടെ ഹൃദയവേദന കേരളം ലജ്ജിക്കുന്നു..

അവര്‍ പറയുന്നത് കേട്ടുനോക്കൂ..

ഇനിയും മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികള്‍ക്കു സമര്‍പ്പണം…

renjini haridas supports meena menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES