Latest News

മകന്‍ അര്‍ജുന്‍ കപൂറിനെ സിനിമയിലേക്ക് കൊണ്ടു വന്നത് സല്‍മാന്‍; അര്‍ജുന് നടനാകണമെന്ന് ആഗ്രഹം ഇല്ലായിരുന്നു; അവന് സംവിധായകന്‍ ആകണമെന്നായിരുന്നു ആഗ്രഹം; സല്‍മാനുമായി അടുപ്പത്തിലല്ലെന്ന് തുറന്ന് പറഞ്ഞ് ബോണി കപൂര്‍; അര്‍ജ്ജുന്‍ മലൈക പ്രണയം ബോണി കപൂര്‍ സല്‍മാന്‍ ബന്ധത്തെ തകര്‍ത്തത് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Malayalilife
 മകന്‍ അര്‍ജുന്‍ കപൂറിനെ സിനിമയിലേക്ക് കൊണ്ടു വന്നത് സല്‍മാന്‍; അര്‍ജുന് നടനാകണമെന്ന് ആഗ്രഹം ഇല്ലായിരുന്നു; അവന് സംവിധായകന്‍ ആകണമെന്നായിരുന്നു ആഗ്രഹം; സല്‍മാനുമായി അടുപ്പത്തിലല്ലെന്ന് തുറന്ന് പറഞ്ഞ് ബോണി കപൂര്‍;  അര്‍ജ്ജുന്‍ മലൈക പ്രണയം ബോണി കപൂര്‍ സല്‍മാന്‍ ബന്ധത്തെ തകര്‍ത്തത് വീണ്ടും ചര്‍ച്ചയാകുമ്പോള്‍

സല്‍മാന്റെ സഹോദര ഭാര്യയായിരുന്ന മലൈക അറോറയും ബോണി കപൂറിന്റെ മകന്‍ അര്‍ജുനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ബോണി കപൂറുമായുള്ള നല്ല ബന്ധത്തിന് അര്‍ജുന്‍ തടസ്സമാണെന്നും സല്‍മാന്റെ സുഹൃത്ത് വെളിപ്പെടുത്തിയതും ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ ഇതിന് അടിവര ഇടുകയാണ് ബോണി കപൂര്‍ തന്നെ.

ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് താനും സല്‍മാന്‍ ഖാനും താനും അകല്‍ച്ചയിലാണെന്ന് ബോണി കപൂര്‍ തുറന്നു പറഞ്ഞത്.തന്റെ മകന്‍ അര്‍ജുന്‍ കപൂറിനെ സിനിമയിലേക്ക് കൊണ്ടു വന്നത് സല്‍മാനാണ്. എന്നാല്‍ പിന്നീട് തങ്ങള്‍ അകല്‍ച്ചയിലായി. അര്‍ജുന് നടനാകണമെന്ന് ആഗ്രഹം ഇല്ലായിരുന്നു. അവന് സംവിധായകന്‍ ആകണമെന്നായിരുന്നു ആഗ്രഹം. അവനെ സിനിമയില്‍ കൊണ്ടുവരണമെന്ന് ഞാനൊരിക്കലും ആലോചിച്ചിരുന്നില്ലെന്നും ബോണി കപൂര്‍ പറയുന്നു.

ഒരിക്കല്‍ എനിക്ക് സല്‍മാന്റെ ഒരു കോള്‍ വന്നു. അര്‍ജുന്‍ സിനിമയില്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. സല്‍മാനാണ് അവന് ചിറകുകള്‍ നല്‍കിയത്. പിന്നീട് ഞങ്ങള്‍ തമ്മില്‍ പരസ്പരം അകന്നു. ഇപ്പോള്‍ അത്ര രസത്തിലല്ല.'' - ബോണി കപൂര്‍ പറഞ്ഞു

അര്‍ജുന്‍ കപൂറും മലൈക അറോറയുമായുള്ള ബന്ധമാണ് സല്‍മാനും ബോണി കപൂറും തമ്മില്‍ അകലാന്‍ കാരണമായത് എന്നാണ് പറയുന്നത്. സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ ഭാര്യയായിരുന്നു മലൈക. അര്‍ജുനുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ അകലുന്നത്. അര്‍ജുനും മലൈകയും തമ്മിലുള്ള ബന്ധം സല്‍മാന് താല്പ്പര്യമില്ലായിരുന്നു. കൂടാതെ അര്‍ജുന്‍ കപൂര്‍ സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാനുമായി ഒരുകാലത്ത് പ്രണയത്തിലായിരുന്നു. ഈ ബന്ധം തകരുകയും അര്‍പിതയെ നടന്‍ ആയുഷ് ശര്‍മ വിവാഹം കഴിക്കുകയുമായിരുന്നു.

relationship with Salman Khan is strained Boney KAPOOR

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES