Latest News

ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്നും വീണ് പരുക്കേറ്റ രജീഷയെ ആംബുലൻസിൽ കയാറാൻ സഹായിച്ച് മണിയൻപിള്ള രാജു; താരത്തിന് പരുക്കേറ്റത് ഫൈനൽസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച്

Malayalilife
ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്നും വീണ് പരുക്കേറ്റ രജീഷയെ ആംബുലൻസിൽ കയാറാൻ സഹായിച്ച് മണിയൻപിള്ള രാജു; താരത്തിന് പരുക്കേറ്റത് ഫൈനൽസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച്

അഭിനയത്തികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് രജീഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ താരത്തിന് ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് പരുക്കേറ്റതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. രജീഷ നായികയാവുന്ന ഫൈനല്‍സ് എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് സൈക്കിളില്‍ നിന്നും വീണ് താരത്തിന്റെ കാലിന് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ലെന്നാണ് സൂചന.

സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ഷൂട്ടിങ് നിര്‍ത്തി വയ്ക്കുകയും അണിയറക്കാര്‍ രജിഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആലിസ് എന്ന ഒരു സൈക്ലിങ് താരമായാണ് രജിഷ ചിത്രത്തില്‍ വേഷമിടുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം പി ആര്‍ അരുണ്‍. കൈലാസ് മേനോന്‍ സംഗീതം നിര്‍വഹിക്കുന്നു.

rejisha vijayan accident in shooting location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES