രജനികാന്ത് കേരളത്തില്‍ എത്തിയതിന്റെ ആഹ്ലാദത്തിലാണ് മലയളക്കരയിലെ ആരാധകര്‍. ദിവസവും സൂപ്പര്‍താരത്തെ ഒരു നോക്ക് കാണാന്‍ പലരും റോഡില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഏറ്റവുമൊടുവില്‍ കാറിന്റെ സണ്‍റൂഫിലൂടെ ആരാധകര്‍ക്ക് നേരെ കൈവീശി കാണിക്കുന്ന സൂപ്പര്‍താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു.
ഇപ്പോളിതാ വെള്ളായണി കാര്‍ഷിക കോളേജില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങിയ രജനികാന്തിനെ കാണാന്‍ ആരാധര്‍ തിരക്ക്. കൂട്ടുന്നതാണ് വീഡിയോ. ഇന്നലെ ചിത്രീകരണം അവസാനിപ്പിച്ച് കാറില്‍ മടങ്ങിയ രജനികാന്തിനെ കാത്ത് കോളേജിന്റെ ഗേറ്റിന് പുറത്ത് വിദ്യാര്‍ത്ഥികളും ആരാധകരുമടക്കം നിരവധിപ്പേരാണ് കാത്തുനിന്നത്
രജനിയുടെ കാര്‍ കോളേജ് കവാടം കടന്ന് പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികള്‍ ആവേശത്താല്‍ ആര്‍ത്തുവിളിച്ചു. കാറിന്റെ സണ്‍റൂഫിലൂടെ എഴുന്നേറ്റ് നിന്ന് കൈകള്‍ കൂപ്പി ആരാധകരോട് രജനികാന്ത് നന്ദി പറഞ്ഞു. ഇടയ്ക്ക് അവരെ കൈവീശി അഭിവാദ്യവും ചെയ്തു. താരത്തിന്റെ ചിത്രവും വീഡിയോയും മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ആരാധകര്‍ മത്സരിച്ചതോടെ നിയന്ത്രിക്കാന്‍ പൊലീസിന് നന്നേ പാടുപെടേണ്ടി വന്നു.