Latest News

ചെറിയ അപകടമുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍; സുഖം പ്രാപിച്ചു വരികയാണ് എന്നും ഉടന്‍ തിരിച്ചുവരും; സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്തതിന്റെ കാരണം വ്യക്തമാക്കി നടി രശ്മിക മന്ദാന

Malayalilife
ചെറിയ അപകടമുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍; സുഖം പ്രാപിച്ചു വരികയാണ് എന്നും ഉടന്‍ തിരിച്ചുവരും; സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്തതിന്റെ കാരണം വ്യക്തമാക്കി നടി രശ്മിക മന്ദാന

സോഷ്യല്‍ മീഡിയയില്‍ നിന്ന് കുറച്ചുനാള്‍ ഇടവേളയെടുത്തത് ചെറിയൊരു അപകടത്തെ തുടര്‍ന്നായിരുന്നുവെന്ന് നടി രശ്മിക മന്ദാന. ആരോഗ്യ വിവരം പങ്കുവച്ച പോസ്റ്റിലാണ് അവര്‍ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു പ്രതികരണം..

തനിക്ക് ഒരു അപകടം സംഭവിച്ചു എന്നും അതുമായി ബന്ധപ്പെട്ട് താന്‍ ഇപ്പോള്‍ വിശ്രമത്തിലാണ് എന്നുമാണ് താരം പറയുന്നത്. കഴിഞ്ഞമാസമാണ് സംഭവം നടക്കുന്നത്.എന്നാല്‍ ചെറിയ ഒരു അപകടം ആണ് ഇത് എന്നാണ് താരം പറയുന്നത്. അതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുവാന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് എന്നാണ് നടി പറയുന്നത്. താന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ് എന്നാണ് നടി വെളിപ്പെടുത്തുന്നത്. ഉടന്‍ തന്നെ താന്‍ സജീവമായി തന്നെ തിരിച്ചെത്തും എന്ന് ഇവര്‍ ആരാധകരോട് പറയുന്നു. 

ജീവിതം കണ്ണാടി പോലെ ഏപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാമെന്നും ചെറുതാണെന്നും പറഞ്ഞ നടി നാളെയുണ്ടാകുമോ എന്ന കാര്യം പോലും ഉറപ്പില്ലെന്നും അതിനാല്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നും പറഞ്ഞു. അല്ലു അര്‍ജുന്‍-സുകുമാര്‍ ടീമിന്റെ പുഷ്പ 2യിലാണ് നടി അഭിനയിച്ചിരുന്നത്. 

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന 'സിക്കന്ദര്‍', വിക്കി കൗശലിനൊപ്പം 'ഛാവ' എന്നിവയും നടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്...


 

rashmika mandanna took to health update

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES