മലയാളികളുടെ പ്രിയ ഗായികയാണ് രഞ്ജിനി ജോസ്. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ശ്രദ്ധേയയായ രഞ്ജിനി ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയാണ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഷാജി കൈലാസ് ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്.
കഴിഞ്ഞ ദിവസം താരം മൗണ്ടന്‍ കോളിംഗ് എന്ന കുറിപ്പോടെ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. രഞ്ജിനി ചുംബിക്കുന്നത് ആരെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രഞ്ജിനി പ്രണയത്തിലാണോ തുടങ്ങി നിരവധി സംശയങ്ങളാണ് ആരാധകര്‍ക്ക് .രഞ്ജിനിയും മലയാളത്തിലെ പ്രശസ്ത ഗായകനും തമ്മില്‍ പ്രണയത്തിലെന്ന തരത്തില്‍ കുറച്ചുനാളുകള്‍ക്കു മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.
ഗായകന്റെ ജന്മദിനത്തില്‍ രഞ്ജിനി സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇതിനു പ്രതികരണമറിയിച്ച് രഞ്ജിനി രംഗത്തുവന്നിരുന്നു. ഒരു ബര്‍ത്ത്‌ഡേ പോസ്റ്റില്‍ ടാഗ് ചെയ്താല്‍ ഞാന്‍ അദ്ദേഹത്തെ കല്യാണം കഴിക്കാന്‍ പോവുന്നു എന്നാണോ എന്ന ചോദ്യവുമായി രഞ്ജിനി ഒരു വീഡിയോ പങ്കുവച്ചിരുന്നു.
2003ല്‍ ഡിജെയും സൗണ്ട് എന്‍ജിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടന്നെങ്കിലും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. സമൂഹമാദ്ധ്യമത്തില്‍ സജീവമായ രഞ്ജിനി ജോസ് ഷാജി കൈലാസ് ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു.