Latest News

ത്രില്ലടിപ്പിക്കുന്ന പൊട്ടിച്ചിരികളുമായി ഓണക്കാലം കീഴടക്കി രാമചന്ദ്രബോസ്സ് & കോ; ചിത്രത്തെ ഏറ്റെടുത്ത് കുടുംബ പ്രേക്ഷകര്‍

Malayalilife
 ത്രില്ലടിപ്പിക്കുന്ന പൊട്ടിച്ചിരികളുമായി ഓണക്കാലം കീഴടക്കി രാമചന്ദ്രബോസ്സ് & കോ; ചിത്രത്തെ ഏറ്റെടുത്ത് കുടുംബ പ്രേക്ഷകര്‍

ഘോഷ തിരക്കുകള്‍ക്കൊപ്പം കുടുംബത്തോടൊപ്പം ഓണക്കാലത്ത് രസകരമായ ഒരു സിനിമ തീയറ്ററില്‍ കാണണമെന്ന് ഓരോ കുടുംബ പ്രേക്ഷകനും ആഗ്രഹിക്കുന്ന ഒന്നാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് കുടുംബസമേതം ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രമെന്ന റിപ്പോര്‍ട്ട് സമ്പാദിച്ച് നിവിന്‍ പോളി നായകനായ രാമചന്ദ്ര ബോസ്സ് & കോ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മ്യൂസിക് - മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് - സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - പ്രവീണ്‍ പ്രകാശന്‍, നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ - റഹീം പി എം കെ, മേക്കപ്പ് - ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം - മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ - ഷോബി പോള്‍രാജ്, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, ജി മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖില്‍ യശോധരന്‍, വി എഫ് എക്‌സ് - പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് - ബബിന്‍ ബാബു, സ്റ്റില്‍സ് - അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ - ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോര്‍ത്ത്, പി ആര്‍ ഓ - ശബരി.

ramachandra boss and co

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES