Latest News

ദര്‍ബാറിന് ശേഷം അണ്ണാത്തെയുമായി രജനീകാന്ത്; സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്; നയന്‍താരയും കീര്‍ത്തി സുരേഷും അടക്കം വമ്പന്‍ താരനിര അണിനിരക്കും

Malayalilife
ദര്‍ബാറിന് ശേഷം അണ്ണാത്തെയുമായി രജനീകാന്ത്; സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത്; നയന്‍താരയും കീര്‍ത്തി സുരേഷും അടക്കം വമ്പന്‍ താരനിര അണിനിരക്കും

ദര്‍ബാറിന് ശേഷം ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമ പ്രഖ്യാപിച്ചതുമുതല്‍ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും പ്രചരിച്ച് തുടങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. നേരത്തെ വാര്‍ത്തകള്‍ വന്നപോലെ തന്നെ അണ്ണാത്തെ എന്നാണ് സിനിമയുടെ പേര്.

ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാകും രജനികാന്ത് ചിത്രത്തിനായി സിരുത്തൈ ശിവ സ്വീകരിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്ത. നയന്‍താര നായികയായി എത്തും. മലയാളിയായ കീര്‍ത്തി സുരേഷ് ചിത്രത്തില്‍ രജനിയുടെ മകളായി എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.മാസങ്ങള്‍ക്കു മുമ്പ് കീര്‍ത്തി തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. കീര്‍ത്തിക്കു പുറമെ  മീന,ുകശ്ബു,പ്രകാശ് രാജ്, സൂരി എന്നിവരാണ് പ്രധാന റോളുകളില്‍ . 

കഴിഞ്ഞ 24 ന് ചിത്രത്തിന്റെ ഫാന്‍ പോസ്റ്റര്‍  നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഇത് മിനുറ്റുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മീന, ഖുശ്ബു, പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

rajinikanth siruthai siva movie annaatthe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES