ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് പറഞ്ഞത് ചര്‍ച്ചയായിരുന്നു. തന്റെ അച്ഛന്‍ സംഘിയല്ലെന്നും ഇത്തരം വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ രജനികാന്ത് പറഞ്ഞത്. ഇപ്പോഴിതാ മകള്‍ ഐശ്വര്യയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് രജനികാന്ത്. 'സംഘി എന്നത് മോശം വാക്കാണെന്ന് അവള്‍ പറഞ്ഞിട്ടില്ല' രജനീകാന്ത് പറഞ്ഞു. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് രജനികാന്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചായിരുന്നു ഐശ്വര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.
പിന്നാലെ സംഘിയെന്ന് പറയുന്നത് മോശം വാക്കാണെന്ന് താരപുത്രി പറഞ്ഞതായി ആരോപണം ഉയര്‍ന്നു. ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്.
സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനികാന്ത് വ്യക്തമാക്കുന്നത്. എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചതെന്ന് സൂപ്പര്‍താരം പറഞ്ഞു.
ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് സോഷ്യല്‍ മീഡിയയിലൂടെ രജനികാന്തിനെ സംഘി എന്ന് മുദ്രകുത്തുന്നതിനെതിരെ താരപുത്രി പ്രതികരിച്ചത്. അടുത്തിടെയായി നിരവധി പേര്‍ അച്ഛനെ സംഘിയെന്ന് വിളിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു. എന്താണ് അതിന്റെയര്‍ത്ഥം എന്ന് തനിക്കറിയില്ല.
വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ചിലരോട് ചോദിച്ചപ്പോള്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നതെന്ന് അവര്‍ പറഞ്ഞു. രജനികാന്ത് സംഘിയല്ലെന്ന് വ്യക്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. അങ്ങനെ സംഘിയായിരുന്നെങ്കില്‍ അദ്ദേഹം ലാല്‍സലാം പോലൊരു സിനിമ ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ളയൊരാള്‍ക്കേ ഇങ്ങനെയൊരു ചിത്രം ചെയ്യാനാകൂ- ഐശ്വര്യ വ്യക്തമാക്കി.മകള്‍ പറയുന്നത് കേട്ട് രജനികാന്തിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു
ലാല്‍സലാമില്‍' അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വിഷ്ണുവും വിശാലുമാണ് നായകന്മാര്‍. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ രജനികാന്ത് പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം സംഘിയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു