ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റ അലയൊലികള്‍ തമിഴ്നാട്ടിലേക്കും. സിനിമാ മേഖലയിലുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നടിച്ച് വീണ്ടും രാധിക ശരത്കുമാര്. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന് രാധിക ശരത്കുമാര് വെളിപ്പെടുത്തി. ഇത് തമിഴകത്ത് വലിയ ചര്‍ച്ചയാവുകയാണ്. മലയാള സിനിമാ മേഖലയിലാണ് പ്രശ്നങ്ങളുളളതെന്നും കോളിവുഡില്‍ എല്ലാം ഭദ്രമാണെന്നും തമിഴ് സിനിമയിലെ പുരുഷ താരങ്ങള്‍ അവകാശപ്പെടുമ്പോഴാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലെന്നതാണ് ശ്രദ്ധേയം. ഇതോടെ കോളിവുഡിലും അന്വേഷണമെത്തുമോ എന്ന ചര്‍ച്ച സജീവമാണ്.
ചെന്നൈയില്‍ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നടിയുടെ ആരോപണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടന് മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്റെ ഇടപെടല്‍ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാന്‍ ആ നടനോട് കയര്‍ത്തു. പിന്നാലെ ആ പെണ്‍കുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെണ്‍കുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാര് ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ പ്രമുഖ നായക നടന്റെ ഭാര്യയായ താരത്തിന് നേരേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈംഗികാതിക്രമ ശ്രമുണ്ടായെന്നാണ് രാധികയുടെ തുറന്നുപറച്ചില്‍. മലയാള സിനിമാ ലൊക്കേഷനിലെ കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്,നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നും നടുക്കത്തോടെയാണ് കഴിഞ്ഞ ദിവസം രാധികാ ശരത് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ ഏത് സിനിമയുടെ സെറ്റിലാണ് ഇത് സംഭവിച്ചതെന്ന് പറഞ്ഞിരുന്നില്ല.
സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു. ഭയന്നുപോയ താന്‍
കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. വലിയ നടുക്കത്തോടെ ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇടപെട്ട കേരളത്തിലെ പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.സംഭവത്തില്‍ കേസെടുക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ശേഷമുണ്ടാകും.
കാരവാനിലെ ഒളിക്യാമറയെ കുറിച്ചുള്ള അഭിമുഖത്തിന് തൊട്ടു പിന്നാലെ മോഹന്‍ലാല്‍ തന്നെ ഫോണില്‍ വിളിച്ചെന്നും രാധിക പറഞ്ഞു. തന്റെ സെറ്റിലാണോ ഇത് സംഭവിച്ചത് എന്ന് മോഹന്‍ലാല്‍ തിരക്കി. എന്നാല്‍ സിനിമയുടെ പേര് പറയില്ലെന്ന മറുപടി ലാലിന് നല്‍കിയെന്നാണ് രാധിക പറയുന്നത്. പവി കെയര്‍ടേക്കര്‍, ഇട്ടിമാണി, രാമലീല, ഗാംബിനോസ് എന്നീ ചിത്രങ്ങളിലാണ് നടി സമീപകാലത്ത് മലയാളത്തില്‍ അഭിനയിച്ചത്. ഇതോടെയാണ് സംശയ മുന നാലു ചിത്രങ്ങളിലേക്ക് നീളുന്നത്. ഇതില്‍ രാമലീലയും പവി കെയര്‍ടേക്കറും ദിലീപ് ചിത്രങ്ങളാണ്. ഇട്ടിമാണി മോഹന്‍ലാല്‍ സിനിമയും. ഈ സാഹചര്യത്തിലാണ് നാലു ചിത്രങ്ങളിലേക്ക് സംശയം നീളുന്നത്. അതിഗുരുതര നീക്കങ്ങളാണ് നടി രാധിക ഉയര്‍ത്തുന്നത്.
മലബാറിലെ ഒരു മാഫിയ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ഗാംബിനോസ്'. ഇതിലും അടുത്ത കാലത്ത് രാധിക അഭിനയിച്ചിരുന്നു. നവാഗതനായ ഗിരീഷ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമേരിക്ക ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും ശക്തരായ അധോലോക കുടുംബത്തെയാണ് ഗാംബിനോസ് എന്നുവിളിക്കുന്നത്. ഗാംബിനോസിനെ മാതൃകയാക്കിയ മലബാറിലെ ഒരു കുടുംബത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. 'സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി' എന്ന ടാഗ്ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് സംവിധായകന് വിനയന്റെ മകനായ വിഷ്ണുവായിരുന്നു.
'ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബൈലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തിയ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന് ഞാന്‍ ഉപയോഗിച്ചില്ല. ഞാന്‍ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്', രാധികയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു. ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരവാനില്‍ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര് സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിച്ച് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന് ഉപയോഗിച്ചില്ലെന്നും നടി പറയുന്നു. നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ അവര്‍കൂട്ടമായിരുന്ന് കാണുകയായിരുന്നു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞുവെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.