Latest News

വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിടുമ്പോള്‍ പ്രിയങ്ക ചോപ്ര നാലുമാസം ഗര്‍ഭിണിയോ?  പ്രിയ നിക്ക് വിവാഹത്തിന് പിന്നാലെ താരസുന്ദരി ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍; ഗര്‍ഭം സ്ഥിരീകരിക്കുന്ന പ്രിയങ്കയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

Malayalilife
വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിടുമ്പോള്‍ പ്രിയങ്ക ചോപ്ര നാലുമാസം ഗര്‍ഭിണിയോ?  പ്രിയ നിക്ക് വിവാഹത്തിന് പിന്നാലെ താരസുന്ദരി ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍; ഗര്‍ഭം സ്ഥിരീകരിക്കുന്ന പ്രിയങ്കയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും

ബോളിവുഡിന്റെ പ്രിയ നായിക പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനായ നിക്ക് ജോന്‍സുമായിട്ടുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കിയ വിവാഹം ഏറെ ചര്ച്ചകള്‍ വഴിയൊരുക്കിയിരുന്നു. ഒരു അമേരിക്കന്‍ മാഗസിനില്‍ പ്രിയങ്കയെ മോശമാക്കി ചിത്രീകരിച്ചിട്ടുള്ള വാര്‍ത്തയും വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയങ്ക ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രിയങ്ക ഇന്‍സ്റ്റഗ്രാമില് പങ്കുവച്ച ഒരു ചിത്രത്തിന്റെ ചുവടുപിടിച്ചാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. നവംബറില്‍ വിവാഹിതയായ പ്രിയങ്ക നാല് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്തയാണ് ഈ ചിത്രത്തോടൊപ്പം സൂചന നല്‍കുന്നത്. കറുത്ത ടീഷര്‍ട്ടും ഹാഫ് സ്‌കേര്‍ട്ടും കോ്ട്ടും ധരിച്ച പ്രിയങ്കയുടെ ചിത്രത്തില്‍ നല്ല വയറുള്ളതായി  കാണാം.

എന്നാല്‍ ഇത്രപെട്ടെന്ന് എങ്ങനെ നാലുമാസം  ഗര്‍ഭം ആയെന്നും കല്യാണത്തിന് മുന്‍പ് തന്നെ ഗര്‍ഭിണിയായോ എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നത്. പ്രിയങ്കയുടെ വയറ് കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ഒപ്പം രാജ്യത്തെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടലുകളിലൊന്നായ പിങ്ക് വില്ല പുറത്തു വിട്ട വിവരം അനുസരിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇരുവരും ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതിന് ശേഷമാണ് വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം വ്യക്തമാക്കിയത്. വിവാഹശേഷം സ്വകാര്യ നിമിഷങ്ങളുടെ അടക്കം ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു. സാധാരണ നടിമാരുടെ വിവാഹം കഴിഞ്ഞാല്‍ ആദ്യം കേള്‍ക്കുന്നത് നടി ഗര്‍ഭിണിയായി എന്ന കാര്യമാണ്.എന്നാല്‍ ആരാധകരെ ആശ്ചര്യപ്പെടുത്തുന്നത് കല്യാണം കഴിഞ്ഞ് രണ്ടുമാസമായ നടി നാലുമാസം ഗര്‍ഭിണിയോ എന്നതാണ്.

വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ കുഞ്ഞ് ഉണ്ടാവുന്നതിനെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് എന്തായാലും കുട്ടികളെ വേണം. അത് സ്വാഭവികമായി സംഭവിക്കുന്നത് പോലെ തന്നെ ഉണ്ടാവുമെന്നും നടി പറയുന്നു. അതിന്റെ സമയം വരുമ്പോള്‍ അത് സംഭവിക്കുമെന്നും നടി പറയുന്നു. എന്നാല്‍ അതിനിടെയാണ് പ്രിയങ്കയും നിക്കും അവരുടെ ആദ്യത്തെ കണ്‍മണിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്.

ഔദ്യോഗികമായ വെളിപ്പെടുത്തലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 1, 2തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു പ്രിയങ്കനിക്ക് വിവാഹം നടന്നത്. ഇതിന് ശേഷം കാലിഫോര്‍ണിയയില്‍ മധുവിധുആഘോഷത്തിലായിരുന്നു ഇരുവരും.

Read more topics: # priyanka chopra pregnant
priyanka chopra pregnant

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES