വ്യത്യസ്തമായ ഫാഷന്‍ സ്‌റ്റൈലുകള്‍ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന പ്രിയങ്ക ചോപ്രയുടെ പുത്തന്‍ ലുക്കിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന്റെ ഏറ്റവും പുതിയ വെബ്‌സീരിസായ 'സിറ്റാഡലിന്റെ' റോമിലെ സ്‌പെഷ്യല്‍ ഷോയ്‌ക്കെത്തിയ ലുക്കാണ് ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ചത്. ഗായകനും ഭര്‍ത്താവുമായ നിക്ക് ജൊനാസിനൊപ്പമുള്ള റോമിലെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പച്ച ഗൗണില്‍ ആരെയും മനംമയക്കുന്ന സ്റ്റൈലിലാണ് പ്രിയങ്ക എത്തിയത്. ഡീപ് നെക്കുളള ഫുള്‍ ലെങ്ത്ത് ഗൗണാണ് തിരഞ്ഞെടുത്തത്. ഗൗണിനൊപ്പം ധരിച്ച ഫെദര്‍സ്റ്റൈല്‍ ലോങ് കോട്ടാണ് ഹൈലൈറ്റ്. ഡയമണ്ട് നെക്ലേസ് മാത്രമാണ് ആക്സസറി.
ഗ്ലാമറസ് ലുക്കിലുളള താരത്തിന്റെ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് ആരാധകരേറ്റെടുത്തത്. റോമന്‍ ഹോളിഡേ എന്ന കുറിപ്പോടെയാണ് നിക്ക് ജൊനാസിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒരു ബാല്‍ക്കണിയില്‍ നിന്നുളള പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.