ലൈംഗീകതയും ലഹരിയും പിന്നെ ഡേറ്റിങ് ആപ്പും; പ്രിയങ്ക ചോപ്രയുടെ ബംബിള്‍ ആപ്പ് വിവാദത്തില്‍; വിവാഹം കഴിഞ്ഞ പ്രിയങ്കയ്ക്ക് എന്തിനാണ് ഡേറ്റിങ് ആപ്പെന്ന് പരിഹസിച്ച് സല്‍മാനും

Malayalilife
topbanner
ലൈംഗീകതയും ലഹരിയും പിന്നെ ഡേറ്റിങ് ആപ്പും; പ്രിയങ്ക ചോപ്രയുടെ ബംബിള്‍ ആപ്പ് വിവാദത്തില്‍; വിവാഹം കഴിഞ്ഞ പ്രിയങ്കയ്ക്ക് എന്തിനാണ് ഡേറ്റിങ് ആപ്പെന്ന് പരിഹസിച്ച് സല്‍മാനും

ലൈംഗികതയും ലഹരിയും നിറച്ച് ഓഫീസിനകത്തും പുറത്തുമായി പാര്‍ട്ടികള്‍ നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഡേറ്റിങ് ആപ്പാണ് ബംബിള്‍. എന്നാല്‍ ഈ ആപ്പിന് ഇന്ത്യയിലും ബന്ധമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ബംബിളിന്റെ ഇന്ത്യന്‍ പതിപ്പ് അവതരിപ്പിച്ചിരുന്നു. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ബംബിളില്‍ നിക്ഷേപമിറക്കിയതും. ആപ്പുമായി ബന്ധപ്പെട്ട ഇന്ത്യയിലെ എല്ലാ ക്യാംപയിനുകള്‍ക്കും നേതൃത്വം നല്‍കുന്നത് പ്രിയങ്ക ചോപ്രയാണ്.

ബംബിള്‍ കമ്പനിയിലെ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൈംഗികത, മയക്കുമരുന്ന്, വംശീയത എന്നിവയാണ് ബംബിളില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2014 ല്‍ റഷ്യന്‍ കോടീശ്വരനായ ആന്‍ഡ്രെയും ടിന്‍ഡറില്‍ നിന്നു വന്ന വൈറ്റ്നി വോള്‍ഫും ചേര്‍ന്നാണ് ബംബിള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രിയങ്ക ചോപ്ര നിക്ഷേപമിറക്കുന്നത്.

പ്രിയങ്ക ചോപ്രയുടെ പുതിയ ഡേറ്റിങ്ങ് ആപ്പിനെ പരിഹസിച്ചുകൊണ്ടുള്ള നടന്‍ സല്‍മാന്‍ ഖാന്റെ പരാമര്‍ശവും വിവാദത്തിലായിരുന്നു. ടിന്‍ഡര്‍ പോലുള്ള ഡേറ്റിങ് ആപ്പുകളില്‍ ആളുകള്‍ മുഴുകിയിരിക്കുമ്പോള്‍ നോട്ട്ബുക്ക് പോലൊരു ചിത്രം പ്രേക്ഷകരുമായി കണക്ട് ചെയ്യുമോ എന്ന ചോദ്യമാണ് പിന്നീട് പ്രിയങ്കയുടെ ഡേറ്റിങ് ആപ്പ് പരാമര്‍ശത്തില്‍ അവസാനിച്ചത്. പ്രിയങ്കയുടെ ബംബിള്‍ ആപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രിയങ്കയുടെ വിവാഹം കഴിഞ്ഞില്ലേ, ഇനിയും എന്തിനാണ് ഡേറ്റിങ്ങ് ആപ്പ്' എന്നായിരുന്നു തമാശ രൂപേണയുള്ള സല്‍മാന്റെ മറുപടി.

Read more topics: # priyanka chopra bumble app
priyanka chopra bumble app

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES