Latest News

നാല് മണിക്കൂര്‍ നീളമുള്ള സിനിമയെടുക്കാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നതെന്ന് ഞാന്‍ ചോദിച്ചു. 'ഇത് വിജയിക്കും സാര്‍' എന്നായിരുന്നു മറുപടി; ഞാന്‍ ഒന്നും പഠിപ്പിച്ചിട്ടില്ല; അവന്‍ കണ്ടുപഠിച്ചു; അവന്‍ എന്നെക്കാള്‍ കേമന്‍; 'ധുരന്ധര'ന്റെ ഗുരു; ശിഷ്യന്റെ വിജയത്തില്‍ പ്രിയദര്‍ശനും അഭിമാനത്തില്‍; ആദിത്യ ധറിനെ നെഞ്ചോട് ചേര്‍ത്ത് പ്രിയന്‍ 

Malayalilife
 നാല് മണിക്കൂര്‍ നീളമുള്ള സിനിമയെടുക്കാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നതെന്ന് ഞാന്‍ ചോദിച്ചു. 'ഇത് വിജയിക്കും സാര്‍' എന്നായിരുന്നു മറുപടി; ഞാന്‍ ഒന്നും പഠിപ്പിച്ചിട്ടില്ല; അവന്‍ കണ്ടുപഠിച്ചു; അവന്‍ എന്നെക്കാള്‍ കേമന്‍; 'ധുരന്ധര'ന്റെ ഗുരു; ശിഷ്യന്റെ വിജയത്തില്‍ പ്രിയദര്‍ശനും അഭിമാനത്തില്‍; ആദിത്യ ധറിനെ നെഞ്ചോട് ചേര്‍ത്ത് പ്രിയന്‍ 

ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറിയ 'ധുരന്ധര്‍ 2' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, തന്റെ പ്രിയശിഷ്യന്‍ ആദിത്യ ധറിനെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. 'ആക്രോശ്', 'തേസ്' തുടങ്ങിയ ചിത്രങ്ങളില്‍ തന്റെ സഹായിയായിരുന്ന ആദിത്യ ഇന്ന് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകനായി വളര്‍ന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. 

താന്‍ ആദിത്യയെ പ്രത്യേകിച്ച് ഒന്നും പഠിപ്പിച്ചിട്ടില്ലെന്നും കൂടെനിന്നു കാര്യങ്ങള്‍ സ്വയം കണ്ടുപഠിച്ചതാണ് അദ്ദേഹത്തിന്റെ കരുത്തെന്നും പ്രിയദര്‍ശന്‍ പറയുന്നു. 'മാസ്റ്റേഴ്സിന്റെ സിനിമകള്‍ കണ്ടാണ് ഞാനും സിനിമ പഠിച്ചത്. എന്നാല്‍ പല കാര്യങ്ങളിലും എന്നെക്കാള്‍ മികച്ച രീതിയിലാണ് ആദിത്യ സിനിമ ചെയ്യുന്നത്. അതിന്റെ ഫലമാണ് ധുരന്ധര്‍ എന്ന സിനിമ,' പ്രിയദര്‍ശന്‍ വ്യക്തമാക്കി. 

ഇന്നത്തെ സംവിധായകരുടെ ആത്മവിശ്വാസത്തെ അത്ഭുതത്തോടെയാണ് പ്രിയദര്‍ശന്‍ കാണുന്നത്. ആദിത്യ ധറിനെയും സന്ദീപ് റെഡി വംഗയെയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. 'നാല് മണിക്കൂര്‍ നീളമുള്ള സിനിമയെടുക്കാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. 'ഇത് വിജയിക്കും സാര്‍' എന്നായിരുന്നു ആദിത്യയുടെ ഉറച്ച മറുപടി. സാധാരണ ഹിറ്റ് ഫോര്‍മുലകള്‍ക്ക് വിരുദ്ധമായ ഈ ആത്മവിശ്വാസമാണ് പുതിയ കാലത്തെ സിനിമകളെ നിശ്ചയിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതത്തിന് ശേഷവും ഒരു ചിത്രം റിലീസ് ചെയ്യുന്ന വെള്ളിയാഴ്ചകളിലെ പരിഭ്രമം തനിക്ക് മാറിയിട്ടില്ലെന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തി. '40-50 വര്‍ഷത്തെ അനുഭവസമ്പത്തുണ്ടായിട്ടും ഇന്നും ആദ്യത്തെ രണ്ട് ദിവസം വലിയ ടെന്‍ഷനാണ്. ഞാന്‍ എടുത്ത തീരുമാനങ്ങള്‍ ശരിയാണോ എന്ന് പ്രേക്ഷകര്‍ വിധിയെഴുതുന്ന ദിവസമാണത്. ആ ഉത്കണ്ഠയ്ക്ക് ഇന്നും മാറ്റമില്ല,' പ്രിയന്‍ പറഞ്ഞു. 

രണ്‍വീര്‍ സിംഗ്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ആദിത്യ ധറിന്റെ 'ധുരന്ധര്‍ 2' നിലവില്‍ ബോക്സ് ഓഫീസില്‍ സകല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്.

Read more topics: # ധുരന്ധര്‍ 2
priyadarshan about aditya dhar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES