Latest News

മാസങ്ങള്‍ നീണ്ട വിശ്രമത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം എമ്പുരാന്റെ ലൊക്കേഷനിലേക്ക്; പൃഥിരാജ് ലൊക്കേഷനിലെത്തി മടങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
മാസങ്ങള്‍ നീണ്ട വിശ്രമത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം എമ്പുരാന്റെ ലൊക്കേഷനിലേക്ക്; പൃഥിരാജ് ലൊക്കേഷനിലെത്തി മടങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാവുന്ന എമ്പുരാന്‍. ചിത്രത്തിനെ പറ്റി നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിശ്രമത്തിനു വിരാമമിട്ട് എംപുരാന്റെ സെറ്റ് സന്ദര്‍ശിച്ച് പൃഥ്വിരാജ് സുകുമാരന്‍.

ഖുറേഷി അബ്രഹാമിന്റെ വരവിന് വേദിയൊരുക്കുന്ന സെറ്റ് സന്ദര്‍ശിക്കാന്‍ പൃഥ്വിരാജ് എത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.. എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റര്‍ കൃത്രിമമായി പണിയുന്നതായി നേരത്തേ വാര്‍ത്തകള്‍ എത്തിയിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വര്‍ക്ക് നടക്കുന്ന സ്ഥലത്ത് പൃഥ്വിരാജ് എത്തി വിലയിരുത്തി മടങ്ങുന്ന വിഡിയോ ആണിതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. 

'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരുക്ക് പറ്റി വിശ്രമത്തിലായിരുന്ന പൃഥ്വി ഇതാദ്യമായാണ് വീണ്ടും ഒരു സിനിമാ സെറ്റില്‍ എത്തുന്നത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രം ലൂസിഫറിന്റെ പ്രീക്വല്‍ ആകുമോ സീക്വല്‍ ആകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. സിനിമ നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്റെ സഹനിര്‍മാതാക്കളായി, 'കെജിഎഫ്', 'കാന്താര' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. ഇതോടെ 'എംപുരാന്‍' ഒരു പാന്‍ വേള്‍ഡ് ചിത്രമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഉത്തരേന്ത്യയും തമിഴ്‌നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. കേരളത്തില്‍ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിര്‍മിക്കുന്നത്. സുരേഷ് ബാലാജിയും ജോര്‍ജ് പയസ് തറയിലും ചേര്‍ന്നുള്ള വൈഡ് ആംഗിള്‍ ക്രിയേഷന്‍സാകും ലൈന്‍ പ്രൊഡക്ഷന്‍. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.

മലയാള സിനിമയെന്ന നിലയില്‍ മാത്രമാകില്ല 'എംപുരാന്‍' ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വന്‍ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാല്‍ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

 

prithviraj visited empuraan set vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES