പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകള്‍ അലംകൃത ആരധകരുടെ കണ്ണിലുണ്ണിയാണ്. ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. പൃഥ്വിയും സുപ്രിയയും സ്ഥിരമാക്കിയ തന്നെ മകളുടെ ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ്. എന്നാല്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴും മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്. നിരവധി പേരാണ് അല്ലിയെ ചോദിച്ചും അന്വേഷിച്ചും എത്താറുണ്ട്. ഒന്ന് കാണിക്കാമോ എന്താ അല്ലിയെ കാണിക്കാതെ എന്നൊക്കെ നിരവധിപേരാണ് ഓരോ പോസ്റ്റിന്റെ താഴെയും കമന്റുമായി എത്തുന്നത്. നിരവധി പോസ്റ്റുകളുള്ള ഇരുവരുടെയും അക്കൗണ്ട് നോക്കുമ്പോള്‍ തന്നെ മകളുടെ സ്വകാര്യതയുടെ കാര്യത്തില്‍ സൂക്ഷിക്കുന്ന മാതാപിതാക്കള്‍ ആണെന്ന് വ്യക്തമാണ്.
വീട്ടിലെ വളര്‍ത്തുനായ സോറോയ്ക്ക് ഒപ്പം കളിക്കുന്ന അല്ലിയുടെ ഒരു ചിത്രമാണ് സുപ്രിയ ഇന്നലെ പങ്കുവച്ചിരുന്നത്. അവര്‍ വീണ്ടും ഒന്നിച്ചു എന്ന് അര്‍ഥം വരുന്ന അടികുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചത്. കുടുംബം യാത്രയിലായിരുന്നു എന്ന് കഴിഞ്ഞ കുറച്ച ദിവസത്തെ സ്റ്റോറിയും പോസ്റ്റുകളിലും വ്യക്തമാണ്. അത് കഴിഞ്ഞു വീട്ടിലെത്തിയ അല്ലി തന്റെ കൂട്ടുകാരനായ സെര്‍റോയുടെ കൂടെ കളിക്കുന്ന സമയം പകര്‍ത്തിയ സിത്രമാണ് ഇത്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വീട്ടിലെ പുത്തന്‍ അതിഥിയാണ് സോറോ. പൃഥ്വിയുടെ ലോക്ക്ഡൗണ്‍ കാല പോസ്റ്റുകളില്‍ പലപ്പോഴും സോറോയും അതിഥിയായി കടന്നുവരാറുണ്ട്. സുപ്രിയയുടെ മടിയില്‍ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങള്‍ പലപ്പോഴും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ആണ് സൊറോ. ഈ വട്ടവും പങ്കുവച്ച ചിത്രത്തില്‍ അല്ലിയുടെ മുഖം വ്യക്തമല്ല. പതിവുപോലെ, അല്ലിമോളുടെ മുഖം കാണുന്ന ചിത്രം പങ്കുവയ്ക്കൂ എന്ന അപേക്ഷയുമായി ആരാധകര്‍ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ അല്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അത് അല്ലിയുടെ പിറന്നാള്‍ ദിവസം പൃഥ്വി പങ്കുവച്ച മനോഹരമായ ചിത്രമായിരുന്നു അത്. അന്ന് മുതല്‍ അല്ലിയുടെ ഫാന്‍സ് വര്‍ധിച്ചു എന്ന് തന്നെ പറയാം. വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളൂ.
കഴിഞ്ഞ നവംബറില്‍ അല്ലിയുടെ ഒരു ഫേക്ക് അക്കൗണ്ടിനെ പറ്റി പൃഥ്വി പോസ്റ്റ് ചെയ്തിരുന്നു. അത് അല്ലിയുടേതല്ല എന്നും മകള്‍ക്ക് ഈ പ്രായത്തില്‍ ഇതിന്റെ ആവിശ്യമില്ല എന്നും പരന്നിരുന്നു. ഇപ്പോഴും ആ പോസ്റ്റ് പൃഥ്വിയുടെ അക്കൗണ്ടില്‍ അങ്ങനെ തന്നെ ഉണ്ട്. ചിലപ്പോള്‍ ഇതൊക്കെ ഭയന്നാകാം ഇരുവരും മകളുടെ ചിത്രം പങ്കുവയ്ക്കാത്തതു. കുട്ടികളുടെ ചിത്രങ്ങളും പേരും വച്ച വരെ നിരവധി ക്രിമിനല്‍ കേസുകളും ഫേക്ക് അക്കൗണ്ടുകളും വരാറുണ്ട്. തങ്ങളുടെ മകളുടെ ചിത്രം അങ്ങനെ പോകാന്‍ താല്പര്യമില്ലാത്ത മാതാപിതാക്കളുടെ സുരക്ഷാ തന്നെയാണ് ഇരുവരെയും തടസപ്പെടുതുന്നത്. പക്ഷേ ഇവര്‍ രണ്ടാളും സോഷ്യല്‍ മീഡിയയില്‍ ആരാധകരെ തേടി എത്താറുണ്ട്. അടുത്തിടെ സുപ്രിയയ്ക്കും അല്ലി മോള്‍ക്കുമൊപ്പം മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിച്ച് തിരിച്ചെത്തിയതേയുള്ളൂ പൃഥ്വിരാജ്. മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പൃഥ്വിയും സുപ്രിയയും സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.