Latest News

നയന്‍ കണ്ട് പോയ കിളിയെ തിരിച്ചു പിടിക്കാന്‍ മൂന്നാമതും ശ്രമം നടത്തി പ്രേക്ഷകന്‍; പരിശ്രമത്തിന് ആശംസയും ഒപ്പം പോസ്റ്റും ഷെയര്‍ ചെയ്ത് പൃഥ്വിരാജ്

Malayalilife
topbanner
നയന്‍ കണ്ട് പോയ കിളിയെ തിരിച്ചു പിടിക്കാന്‍ മൂന്നാമതും ശ്രമം നടത്തി പ്രേക്ഷകന്‍; പരിശ്രമത്തിന് ആശംസയും ഒപ്പം പോസ്റ്റും ഷെയര്‍ ചെയ്ത് പൃഥ്വിരാജ്

സംവിധാകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദിന്റെ കഥയിലും സംവിധാനത്തിലും പൃഥ്വിരാജ് നായകനായി എത്തിയ സിനിമയാണ് നയന്‍. സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കഥയുമായി തീയറ്ററില്‍ മുന്നേറുകയാണ്. 


ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്ഷന്‍ എന്നീ തലങ്ങളിലെല്ലാം നയന്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. അതേസമയം, ചിത്രം കണ്ട് സംശയമുന്നയിച്ച ആരാധകന് ഒരിക്കല്‍ കൂടി ചിത്രം കണ്ടാല്‍ പോയ കളി തിരിച്ചു വരും എന്ന് പൃഥ്വി നല്‍കിയ മറുപടിയും വൈറലായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള മറ്റൊരു കമന്റും ശ്രദ്ധ നേടുകയാണ്.

ചിത്രം ഒന്നും രണ്ടും തവണയും കണ്ട് മനസിലാകാതെ മൂന്നാമതും കാണാന്‍ പോയ ആരാധകനാണ് ഇപ്പോളത്തെ താരം. 'പറന്ന കിളിയെ തിരിച്ചുവിളിക്കാന്‍ പോയതാ, കിളി പിന്നെയും പറന്നു. ഇത് മൂന്നാമത്തെ ശ്രമം ആണ്. പറന്ന കിളിയെ ഇനി പിടിച്ച് കൂട്ടിലാക്കും.'പൃഥ്വിരാജിനെ ടാഗ് ചെയ്ത് ജാസിര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് എത്തിയത്. തന്റെ വാക്ക് കേട്ട് വീണ്ടും സിനിമയ്ക്ക് പോയ ആരാധകന്റെ് ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് വിജയാശംസകളും നേര്‍ന്നു.

prithviraj sukumaran movie 9 audience response

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES