Latest News

താരങ്ങള്‍ക്കൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും ഒരുക്കിയത് ആഡംബര മുറി; മികച്ച സൗകര്യമുള്ള താമസ സ്ഥലത്തിന്റെ വീഡിയോ ലൈറ്റ്മാന്‍ പങ്ക് വച്ചതോടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

Malayalilife
താരങ്ങള്‍ക്കൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കും ഒരുക്കിയത് ആഡംബര മുറി; മികച്ച സൗകര്യമുള്ള താമസ സ്ഥലത്തിന്റെ വീഡിയോ ലൈറ്റ്മാന്‍ പങ്ക് വച്ചതോടെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

സാധാരണ സിനിമാ മേഖലയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് മാത്രമാണ് ആഢംബര സൗകര്യങ്ങളുള്ള മുറികള്‍ നല്‍കാറുള്ളത്. ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ താമസിക്കുന്നത് മിക്കവാറും സൗകര്യം കുറഞ്ഞ മുറികളിലായിരിക്കും. എന്നാല്‍ മലയാള സിനിമയിലെ ഇത്തരം രീതികളെ പൊളിച്ചെഴുതിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ഇ്‌പ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടി്ക്കുന്നത്.

പൃഥ്വിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ പങ്ക് വച്ച വീഡിയോ ആണ് വാര്‍ത്തയ്ക്ക് കാരണം.അണിയറപ്രവര്‍ത്തകനായ ലൈറ്റ്മാന് മനു മാളികയ്ത്ത് ലഭിച്ച റൂമിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമാകുന്ന, ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലാണ് താരങ്ങള്‍ക്കെന്ന പോലെ ഒരുക്കിയത്. 

'കേരളാ സിനി ഔട്ട്‌ഡോര്‍ യൂണിറ്റില്‍ വര്‍ക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമയ്ക്ക് ലൈറ്റ്മാന് താമസിക്കാന്‍ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ഉള്ള ആളുകള്‍ക്ക് നന്ദി ഞങ്ങള്‍ അറിയിക്കുന്നു. യൂണിറ്റ് വര്‍ക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകള്‍ക്ക് 600, 700 രൂപ കൊടുക്കുമ്പോള്‍ ഈ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു.'

സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ജീന്‍ പോള്‍ ആണ് സംവിധാനം. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.ആഡംബര കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. 

Read more topics: # പൃഥ്വിരാജ്
prithviraj productions light boy fb post virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES