Latest News

ട്രെയിലര്‍ അത്യൂജ്ജലമാണെന്നതില്‍ അത്ഭുതപ്പെടുന്നില്ല; സുപ്രിയ്ക്ക് മലയാള സിനിമയിലേക്ക് സ്വാഗതം; പൃഥ്വിയുടെ നയന്‍ സിനിമയെ പ്രശംസിച്ച് പാര്‍വതി തിരുവോത്ത്  

Malayalilife
ട്രെയിലര്‍ അത്യൂജ്ജലമാണെന്നതില്‍ അത്ഭുതപ്പെടുന്നില്ല; സുപ്രിയ്ക്ക് മലയാള സിനിമയിലേക്ക് സ്വാഗതം; പൃഥ്വിയുടെ നയന്‍ സിനിമയെ പ്രശംസിച്ച് പാര്‍വതി തിരുവോത്ത്  

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന നയന്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നടി പാര്‍വതി തിരുവോത്ത്. നയന്റെ ട്രെയിലര്‍ കണ്ടെന്നും അത് അത്യുജ്ജ്വലമാണെന്നതില്‍ താന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ലെന്നും പറഞ്ഞ പാര്‍വതി സുപ്രിയയെ സിനിമാ രംഗത്തേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. വീഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ ആശംസ.

'നയന്റെ ട്രെയിലര്‍ കണ്ടു. അത് മികച്ചതാവുന്നതില്‍ ഞാന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ല. ഈ ചിത്രത്തിനലെ ഓരോ അംഗങ്ങളും ചിത്രം മികച്ചതാവാന്‍ വേണ്ടി പരിശ്രമിക്കുന്നവരാണ്. അതുകൊണ്ട് തന്നെ പ്രമേയത്തിലും എക്സിക്യൂഷനിലും അവര്‍ മികച്ചത് നല്‍കിയിട്ടുണ്ടെന്ന് ഇതിലൂടെ കാണാന്‍ കഴിയുന്നുണ്ട്. ഒരു വിഷ്വല്‍ ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുകയാണ് നയന്‍ ടീമിന് എല്ലാവിധ ആശംസയും നേരുന്നു. ആദ്യമായി നിര്‍മാണരംഗത്തേക്ക് കടക്കുന്ന പ്രിയ സുഹൃത്ത് സുപ്രിയയ്ക്ക് പ്രത്യേക ആശംസ നേരുന്നു. സുപ്രിയയ്ക്ക് ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം.' പാര്‍വതി വീഡിയോയില്‍ പറഞ്ഞു.

ജനൂസ് മുഹമ്മദാണ് ചിത്രം നയന്‍ സംവിധാനം ചെയ്യുന്നത്. 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സോണി പിക്ച്ചേഴ്സിനൊപ്പം പൃഥ്വിരാജ് ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആല്‍ബര്‍ട്ട് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. പ്രകാശ് രാജ്, മംമ്ത മോഹന്‍ദാസ്, വാമിഖ ഖബ്ബി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

Read more topics: # prithviraj nine movie
prithviraj nine movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES