സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ഇന്നലെയാണ് മറയൂരില്‍ 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റത്.
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേറ്റത്. കീ ഹാേള്‍ ശസ്ത്രക്രിയയാണ് നടത്തുക.ശസ്ത്രക്രിയയ്ക്ക് ശേഷം താരം ഇന്ന് തന്നെ വീട്ടിലേയ്ക്ക് മടങ്ങും.
ഷൂട്ടിങ്ങിനെത്തുടര്‍ന്ന് ഇന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പൃഥ്വിരാജ് പങ്കെടുത്തിരുന്നില്ല.മറയൂരിലണ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണം നടക്കുന്നത്. ജി.ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജയന്‍ നമ്പ്യാരാണ്. ഷമ്മി തിലകന്‍, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.