കുറച്ചു മാസം വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യം; വേദനയോട് പോരാടി മടങ്ങി വരും; അപകട വിവരം പങ്ക് വച്ച പൃഥിരാജിന്റെ കുറിപ്പ്

Malayalilife
 കുറച്ചു മാസം വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യം; വേദനയോട് പോരാടി മടങ്ങി വരും; അപകട വിവരം പങ്ക് വച്ച പൃഥിരാജിന്റെ കുറിപ്പ്

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിന് ശേഷം സുഖ പ്രാപിച്ച് വരികയാണ് നടന്‍ പൃഥ്വിരാജ്. 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. ഇപ്പോള്‍
അപകടത്തില്‍ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു ഏറ്റവും മിടുക്കരായ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് താനെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാന്‍ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകര്‍ക്കു വാക്ക് നല്‍കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു

വേദനയില്‍ നിന്നു മുക്തി നേടി എത്രയും വേഗം പൂര്‍ണമായി സുഖം പ്രാപിക്കാനും എന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാന്‍ പോരാടുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തില്‍ ഓടിയെത്തുകയും എന്നെ സ്‌നേഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. പൃഥ്വിരാജ് സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു. 

ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ മറയൂരെ ലൊക്കേഷനില്‍ സംഘട്ടനത്തിനിടെയാണ് പൃഥ്വിരാജിന്റെ കാലിന്റെ ലിഗ്മെന്റിന് പരിക്കേല്‍ക്കുന്നത്.  ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേല്‍ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൃഥ്വിരാജ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

അതേസമയംപൃഥ്വിരാജിന് പരിക്കേറ്റതോടെ താരം അഭിനയിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണവും പ്രീ പ്രൊഡക്ഷനും അനിശ്ചിതത്വം നേരിടുന്നു. സംവിധാനം ചെയ്യുന്ന എമ്പുരാന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതും വൈകും.

Read more topics: # പൃഥ്വിരാജ്
prithviraj about health condition

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES