ബാച്ചിലേഴ്‌സ് പാര്‍ട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്‌സ് പാര്‍ട്ടിയാണ്. പൂര്‍ണ്ണമായും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സംഘം ചെറുപ്പക്കാരന്റെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.
അജൂസ് എബൗ വേള്‍ഡ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍, അംജിത് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിരിയും ചിന്തയും നിറച്ച് ഈ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം തന്നെ നല്‍കും. ഫെബ്രുവരി ഇരുപത്തിയെട്ടിന് പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത് എന്നും പിആര്‍ഓ വാഴൂര്‍ ജോസ് അറിയിച്ചു.
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, സൈജുക്കുറുപ്പ്, ദിവ്യദര്‍ശന്‍, തന്‍വി റാം, സുരഭി സന്തേഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ്പിഷാരടി, സുധീഷ്ഇടവേളബാബു, ജീവഎന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഇവര്‍ക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സ്വാതി ദാസിന്റെ ഗാനങ്ങള്‍ക്ക് ഡോണ്‍ വിന്‍സന്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഒരെതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യും - ഡിസൈന്‍-ഷാജി ചാലക്കുടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ദിനില്‍ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അനൂപ് അരവിന്ദന്‍. സഹ സംവിധാനം - ഡാരിന്‍ ചാക്കോ, ഹെഡ്വിന്‍,ജീന്‍സ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ജൂലിയസ് ആംസ്‌ട്രോങ് (പവി കടവൂര്‍), പ്രൊഡക്ഷന്‍ എക്‌സി ക്കുട്ടീവ് - സഫി ആയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, സജീവ് ചന്തിരൂര്‍. ഫോട്ടോ - സന്തോഷ് പട്ടാമ്പി.