Latest News

ഡബ്ല്യു.സി.സിക്ക് മറുപടിയുമായി താരസംഘടന; ജനപ്രിയനായ മോഹന്‍ലാലിനെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതെന്തിന്; ദിലീപിനെ റേപ്പിസ്റ്റ് എന്നു വിളിച്ച രീതി ശരിയല്ല; അമ്മയുടെ ഭാരവാഹികളെ അവഹേളിച്ചതില്‍ നടപടിയുണ്ടാകും; വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് നടന്‍ സിദ്ദിഖും കെ.പി.എ.സി ലളിതയും

Malayalilife
topbanner
ഡബ്ല്യു.സി.സിക്ക് മറുപടിയുമായി താരസംഘടന; ജനപ്രിയനായ മോഹന്‍ലാലിനെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നതെന്തിന്; ദിലീപിനെ റേപ്പിസ്റ്റ് എന്നു വിളിച്ച രീതി ശരിയല്ല;  അമ്മയുടെ ഭാരവാഹികളെ അവഹേളിച്ചതില്‍ നടപടിയുണ്ടാകും; വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് നടന്‍ സിദ്ദിഖും കെ.പി.എ.സി ലളിതയും

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയ വനിതാ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ദിഖ്. ഡബ്ല്യു.സി.സി ഭാരവാഹികള്‍ നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിച്ച രീതി ശരിയല്ലെന്നും സിദ്ദിഖും കെ.പി.എസി.ലളിതയും തുറന്നടിച്ചു. വിഷയത്തില്‍ ഡബ്ല്യു.സി.സി തീരുമാനങ്ങള്‍ ബാലിശമെന്നും താരസംഘടനയുടെ ആരോപണ ഉയര്‍ത്തിയത്. 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബദ്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഡബ്ല്യു.സി.സി. അംഗങ്ങളുടെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അമ്മയുടെ പ്രസിഡന്റും മലയാളത്തിലെ സൂപ്പര്‍ താരവുമായ നടന്‍ മോഹന്‍ലാലിനെതിരെ ആരോപണവുമായി വനിതാ അംഗങ്ങള്‍ രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട് 15 മാസം കഴിഞ്ഞിട്ടും സംഘടനയില്‍ നിന്ന് നടിക്ക് നീതി ലഭിച്ചില്ല എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പത്മപ്രിയയും പാര്‍വതിയും, രേവതിയും തുറന്നടിച്ചത്. പരസ്യമായി താരസംഘടനയുടെ പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ച വനിതാ പ്രവര്‍ത്തകര്‍ തങ്ങള്‍ സംഘടന ശുദ്ധികലശത്തിന് ഒരുങ്ങുകയാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ വ്യക്തിയാണ് നടന്‍ മോഹന്‍ലാല്‍. കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ അദ്ദേഹത്തെ കരിവാരി തേക്കാന്‍ സാധിക്കില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.


ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി നടന്‍ സിദ്ദിഖ് രംഗത്തെത്തിയത്. ആവശ്യമില്ലാതെ ഡബ്യു.സി.സി അംഗങ്ങള്‍ ദിലീപിനെതിരെ ആരോപണം തൊടുക്കുകയാണെന്ന് സിദ്ദിഖ് ആരോപിക്കുന്നത്. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിച്ച രീതി ഒട്ടും ചേര്‍ന്ന നടപടിയല്ല. സംഘടനയ്ക്കുള്ളില്‍ നിന്ന് ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് യോജിച്ച നടപടിയല്ല. പ്രതി സുനില്‍ കമാറിന്റെ ഒരക്ഷരം മിണ്ടാത്ത വനിതാ അംഗങ്ങള്‍ ദിലീപിനെ മാത്രം ഉന്നം വെച്ചാണ് ആരോപണം നടത്തുന്നതെന്നും സിദ്ദിഖ് ആരോപിക്കുന്നു. ആഷിഖ് അബുവിന്റെ സെറ്റില്‍ പ്രതിസന്ധി ഉണ്ടെങ്കില്‍ അദ്ദേഹം ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കട്ടെ. തങ്ങളുടെ സെറ്റില്‍ പ്രശ്‌നമില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.


ദിലീപ് കഴിഞ്ഞ പത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഒരു സംഘടനയുടെ ഭാരവാഹിയായിരുന്ന ആ സംഘടനയുടെ പ്രസിഡന്റിനേയും ഭാരവാഹികളേയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. അതിനാല്‍ തന്നെയാണ് സംഘടന അവര്‍ക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം പറയുന്നു.നടിമാര്‍ എന്നു വിളിക്കുന്നു എന്ന ആരോപണങ്ങള്‍ ബാലിശമെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി. മി.ടു മഹത്തായ കാര്യമാണ് അതിന്റെ വിശ്വാസീയത ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിദ്ധിഖ് ആരോപിച്ചു. 

തങ്ങളെ നടിമാര്‍ എന്ന് മാത്രമാണ് എപ്പോഴും വിളിക്കാറുള്ളത് അതില്‍ എന്താണ് തെറ്റെന്നും കെ.പിഎസി. ലളിത ആരോപിക്കുന്നു. പണ്ട് ഇതിനെതിരെ പ്രതികരിക്കാന്‍ ആരുമില്ലായിരുന്നു. ഇന്ന് അങ്ങനെയല്ല അവസ്ഥ എന്തിനും തുറന്ന ചര്‍ച്ചക്ക് ഒരു സംഘടനയുണ്ടെന്നും കെ.പി.എസി ലളിത ആരോപിക്കുന്നു. വെറുതെ പ്രക്ഷോഭം ഉണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. അമ്മ തുടങ്ങിയ സമയം മുതല്‍ കൂടെയുള്ള ആളാണ് താനെന്നും കെ.പി.എസി.ലളിത വ്യക്തമാക്കി.

press meet siddhiq and kapac lalitha amma issue

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES