സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേം കുമാര്‍ എഴുതിയ പുസ്തകം 'ദൈവത്തിന്റെ അവകാശികള്‍' പ്രകാശനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പ്രകാശനം ചെയ്തു. താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ബോഡിയിലായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. പുസ്തക പ്രകാശനത്തിന്റെ ചിത്രം പങ്കുവച്ച് മോഹന്‍ലാലാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ ചിത്രവും താരം പങ്കുവച്ചു.
വി മധുസൂദനന്‍ നായരാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. പ്രേംകുമാര്‍ പലപ്പോഴായി എഴുതിയ 22 ലേഖനങ്ങളാണ് പുസ്തകരൂപത്തിലേക്ക് എത്തിയിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം..
.പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ ശ്രീ പ്രേംകുമാര്‍ രചിച്ച്, DC ബുക്‌സ് പ്രസിദ്ധികരിച്ച 'ദൈവത്തിന്റെ അവകാശികള്‍ ' എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍..>പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ ശ്രീ പ്രേംകുമാര്‍ രചിച്ച്, DC ബുക്‌സ് പ്രസിദ്ധികരിച്ച 'ദൈവത്തിന്റെ അവകാശികള്‍ ' എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍.