Latest News

എന്റെ അടുത്തുള്ള ഈ കുട്ടിയെ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?അവള്‍ ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാള്‍; ഇത് അവളുടെ ആദ്യ സിനിമ; നടി പ്രവീണ പങ്ക് വച്ച ചിത്രത്തിലെ നടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

Malayalilife
 എന്റെ അടുത്തുള്ള ഈ കുട്ടിയെ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?അവള്‍ ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാള്‍; ഇത് അവളുടെ ആദ്യ സിനിമ; നടി പ്രവീണ പങ്ക് വച്ച ചിത്രത്തിലെ നടിയെ തിരഞ്ഞ് സോഷ്യല്‍മീഡിയ

താരങ്ങളുടെ പഴയകാലചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്. പലരെയും സോഷ്യല്‍മീഡയ കണ്ടെത്തുകയും ഇത് വൈറലായി മാറാറുമുണ്ട്. ഇപ്പോളിതാ ആര്‍ക്കും മനസ്സിലാകാത്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. ചിത്രത്തില്‍ ഒരു പഴയകാല നടിക്കൊപ്പം തെന്നിന്ത്യന്‍ താരസുന്ദരിയുമാണ് ഉള്ളത്.

23 വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള ഓര്‍മ്മകള്‍ നടി പ്രവീണയാണ് പങ്കുവച്ചിരിക്കുന്നത്.ഈ ഫോട്ടോ 2000-ല്‍ എടുത്തതാണ്. സുഹൃത്തുക്കളേ, എന്റെ അടുത്തുള്ള ഈ കുട്ടിയെ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ. (അവള്‍ ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്, ഇത് അവളുടെ ആദ്യ സിനിമ കൂടിയായിരുന്നു) എന്ന ക്യാപ്ഷ്യനോടെയാണ് പ്രവീണ ചിത്രം പങ്കുവച്ചത്. ചിത്രം പങ്കിട്ട്മിനിറ്റുകള്‍ക്ക് ഉള്ളില്‍ തന്നെ ആളെ ആരാധകര്‍ക്ക് പിടികിട്ടിയിരുന്നു. ഇത് ഞങ്ങളുടെ കീര്‍ത്തി സുരേഷ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്.

ചിത്രം വൈറലായതോടെ കമന്റുമായി കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷും എത്തി. ഇത് എങ്ങനെ മറക്കും പ്രവീണ എന്ന ചോദ്യത്തോടെയാണ് മേനക എത്തിയത്. അവള്‍ അന്ന് നല്ല എക്‌സൈറ്റഡ് ആയിരുന്നു. അവളുടെ ആദ്യ ചിത്രത്തിന്റെ കംപ്ലീറ്റ് ത്രില്ലില്‍. ഞാന്‍ ഒന്ന് നോക്കട്ടെ ഇനിയും ചിത്രങ്ങള്‍ ഉണ്ടായേക്കാം എന്നാണ് മേനക കുറിച്ചത്.


ഇന്ന് തെന്നിന്ത്യയില്‍ തിരക്കുള്ള നടിമാരില്‍ ഒരാളാണ് കീര്‍ത്തി. പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി കീര്‍ത്തി അഭിനയരംഗത്തേക്ക് ചുവടുവച്ചത്.2002 ലാണ് കീര്‍ത്തി കുബേരന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും തിളങ്ങിയത്. പൈലറ്റ് ആണ് കീര്‍ത്തിയുടെ ആദ്യ ചിത്രമെന്ന്, ഒരുപക്ഷെ ഈ ചിത്രം വൈറലായതോടെയാകും ഒട്ടുമിക്ക ആളുകള്‍ക്കും മനസിലാകുന്നത്

2013 ല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് നായികാസ്ഥാനത്തേക്ക് കീര്‍ത്തി ഉയര്‍ന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡല്‍ഹിയില്‍ നിന്നും ഫാഷന്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്തു. ഫാഷന്‍ ഡിസൈനിങ്ങില്‍ താത്പര്യം ഉള്ളതുകൊണ്ട് ലണ്ട്‌നില്‍നിന്നും ഫാഷന്‍ ഡിസൈനിങ്ങില്‍ ഉപരിപഠനവും കീര്‍ത്തി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

2015-ല്‍, കീര്‍ത്തി മലയാളത്തിന് പുറമേ അന്യഭാഷാചിത്രങ്ങളിലും തിളങ്ങാന്‍ തുടങ്ങി. വിക്രം പ്രഭുവിനൊപ്പം എ. എല്‍. വിജയ്യുടെ റൊമാന്റിക് കോമഡി ചിത്രമായ ഇത് എന്ന മായം ആയിരുന്നു കീര്‍ത്തിയുടെ ആദ്യ തമിഴ് റിലീസ്, ചിത്രം ബോക്സ് ഓഫീസില്‍ മികച്ച നേട്ടം കൈവരിച്ചില്ലെങ്കിലും കീര്‍ത്തിക്ക് പിന്നീട് തിരക്കുകളുടെ നാളുകളായിരുന്നു. കൃഷ്ണയുടെ മാനെ താനേ പയേ, ഡീകേയുടെ കവലൈ വേണ്ടം എന്നിവയുള്‍പ്പെടെ, വലിയ പ്രോജക്റ്റുകള്‍ ഏറ്റെടുത്തു. പിന്നാലെ ശിവകാര്‍ത്തികേയനൊപ്പം രജനിമുരുകന്‍, റെമോ എന്നീ ചിത്രങ്ങളിലും ധനുഷിനൊപ്പം പ്രഭു സോളമന്റെ തൊടരിയിലും പ്രധാന വേഷം ചെയ്തു.
 

praveena shared keerthy suresh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES