പ്രണവ് മോഹന്‍ലാലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തില്‍ മോഹന്‍ലാലും ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. സിനിമയില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലാകുമെത്തുക. കഥ ഇഷ്ടപ്പെട്ട നടന് സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'ജനത ഗാരേജ്', 'ദേവര' എന്നീ സിനിമകള്‍ക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്റെ മുന്‍ ചിത്രമായ ജനത ഗാരേജില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
മോഹന്‍ലാല്‍ നായകനായ ഒന്നാമന് എന്ന സിനിമയില്‍ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയിലും പ്രണവ് ഒരു അതിഥി വേഷത്തിലെത്തിയിരുന്നു. പ്രണവ് ആദ്യമായി നായകനായ ആദി എന്ന സിനിമയില്‍ മോഹന്‍ലാലും കാമിയോ റോള്‍ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസില്‍ പ്രണവ് ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
പ്രണവ്-കൊരട്ടല ശിവ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'പുഷ്പ', 'പുഷ്പ 2', 'ജനത ഗാരേജ്' തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാന്‍ ശ്രീനിവാസന്, കല്യാണി പ്രിയദര്ശന്, അജു വര്‍ഗീസ്, നിവിന്‍ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.