Latest News

ബാഹുബലി 2ന്റെ ഓര്‍മയില്‍ പ്രഭാസ്; ഏറ്റെടുത്ത ഫാന്‍സിനേയും ബാഹുബലിയുടെ എല്ലാ ടീമംഗങ്ങളേയും ചേര്‍ത്തുപിടിക്കുന്നതായി താരത്തിന്റെ കുറിപ്പ്

Malayalilife
 ബാഹുബലി 2ന്റെ ഓര്‍മയില്‍ പ്രഭാസ്; ഏറ്റെടുത്ത ഫാന്‍സിനേയും ബാഹുബലിയുടെ എല്ലാ ടീമംഗങ്ങളേയും ചേര്‍ത്തുപിടിക്കുന്നതായി താരത്തിന്റെ കുറിപ്പ്

ബാഹുബലി 2 പുറത്തിറങ്ങി രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ ഓര്‍മചിത്രം പങ്കുവച്ച് പ്രഭാസ്. ബാഹുബലി ദി കണ്‍ക്ലൂഷന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രഭാസ് കുറിപ്പ് ഇട്ടിരിക്കുന്നത്.

' ബാഹുബലി 2 റിലീസ് ചെയ്തിട്ട് ഇന്ന് രണ്ടുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ ദിനം എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായിരിക്കും. എപ്പോഴും എസ്.എസ് രാജമൗലിയോടും എല്ലാ ടീം അംഗങ്ങളോടുമുള്ള സ്മരണ എന്നെന്നും ഉണ്ടാകും. എന്റെ പ്രിയപ്പെട്ട ആരാധകരെ ചേര്‍ത്തു പിടിക്കുന്നു. നിങ്ങള്‍ തരുന്ന ഈ പിന്തുണയ്‌ക്കെന്നും- പ്രഭാസ് കുറിക്കുന്നു.

ബാഹുബലി 2 പിറന്നതിന്റെ രണ്ടാം വാര്‍ഷികം അനുസ്മരിച്ച് ബല്ലാദേവനെന്ന പ്രതിനായക കഥാപാത്രം അഭിനയിച്ച് തകര്‍ത്ത റാണ ദഗ്ഗുബട്ടിയും രംഗത്തെത്തിയിരുന്നു. ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്. ചിത്രത്തിന്റെ മൂന്നാംഭാഗം പിറക്കുമെന്ന് പ്രതീക്ഷയില്‍ നില്‍ക്കുന്ന ആരാധകരെ സന്തോഷിപ്പിച്ച് കൊണ്ടാണ് ബാഹുബലി 2വിന്റെ വിജാഘോഷം താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

 

 

prabhas shared bahubali 2 anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES